തദ്ദേശ ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

മലപ്പുറം: ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു.

ജില്ലാ പഞ്ചായത്ത് തൃക്കലങ്ങോട് ഡിവിഷനിലേക്കും മഞ്ചേരി നഗരസഭയിലെ 49ാം വാര്‍ഡ് കരുവമ്പ്രം, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 22ാം വാര്‍ഡ് മരത്താണി, ആലംകോട് ഗ്രാമപഞ്ചായത്തിലെ 18ാം വാര്‍ഡ് പെരുമുക്ക് എന്നിവിടങ്ങളിലേക്കുമാണ് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

നവംബര്‍ 22 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 23ന് സൂക്ഷ്മ പരിശോധന നടക്കും. 25 വരെ പത്രിക പിന്‍വലിക്കാം. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.

മുണ്ടുപറമ്പ് കാട്ടുങ്ങലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Sharing is caring!