മുണ്ടുപറമ്പ് കാട്ടുങ്ങലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
മലപ്പുറം: മുണ്ടുപറമ്പ് കാട്ടുങ്ങലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മുണ്ടുപറമ്പ് സ്വദേശി വാസുദേവന്‍ (55) ആണ് മരിച്ചത്.
ബസ് ദേഹത്ത് കയറിയിറങ്ങിയാണ് യാത്രികന് മരിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇന്ന് വൈകുന്നേരം 6.40 നാണ് അപകടം സംഭവിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍. കേരളാ ബാങ്ക് (എംഡിസി) മഞ്ചേരി ശാഖയിലെ ജീവനക്കാരനാണ്. ഭാര്യ: പ്രേമാവതി (കേരളാബാങ്ക് മലപ്പുറം ശാഖയില്‍ ജീവനക്കാരി). മക്കള്‍: ഹരിത, അമൃത.
മാതാവിന് മുന്നിൽ വെച്ച് തിരയിൽ പെട്ട് ദുബായിൽ മലയാളി വിദ്യാർഥി മരിച്ചു
RECENT NEWS
നന്ദി പറയാനെത്തിയ പ്രിയങ്കയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി മലപ്പുറം
എടവണ്ണ: ഉജ്ജ്വല വിജയം നൽകിയ ജനങ്ങളോട് നന്ദി പറയാനെത്തിയ പ്രിയങ്ക ഗാന്ധിയെ സ്വീകരിക്കാൻ എടവണ്ണയിലെത്തിയത് ആയിരങ്ങൾ. വയനാട് എം.പിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി മണ്ഡലത്തിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് ആവേശം നിറഞ്ഞ വരവേൽപ്പാണ് എടവണ്ണയിൽ [...]