അക്ഷയ കേന്ദ്രങ്ങള്‍ രാജ്യത്തിന് മാതൃക – പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഏകജാലകമായി സംസ്ഥാന ഐ.ടി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. കേരളം അത്യാധുനികതയുടെ നായക സ്ഥാനത്തേക്ക് ചുവട് വെച്ച അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ചിട്ട് ഇന്നേക്ക് ഇരുപത്തിരണ്ട് വര്‍ഷം തികയുന്നവേളയില്‍ അതിന് നായകത്വം വഹിച്ച ആളെന്ന നിലയില്‍ മനസ്സ് നിറയെ സന്തോഷവും ചരിതാര്‍ഥ്യവുമുണ്ട്. സ്റ്റേറ്റ് ഐ.ടി എംപ്ലോയീസ് യൂണിയന് (എസ്.ഐ.ടി.ഇ.യു -എസ്.ടി.യു) മെമ്പര്‍ഷിപ്പ് കാമ്പയിന് സംസ്ഥാനതല ഉല്‍ഘാടനം പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2002 നവംബര്‍ 18 ന് തിരുവനന്തപുരത്തെ സെനറ്റ് ഹാളില്‍ വെച്ച് അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുള്‍കലാം അക്ഷയ പദ്ധതിയുടെ ജാലകങ്ങള്‍ തുറന്നിടുമ്പോള്‍ കേരളത്തിനതൊരു പുതുയുഗ പിറവിയായിരുന്നു. കമ്പ്യൂട്ടറിന്റെ പ്രാഥമിക രൂപം പോലും സര്‍വത്രികമാകാത്ത കാലത്ത്, ഇന്റര്‍നെറ്റ് എന്ന വാക്കുപോലും സാധാരണക്കാരന് പരിചിതമല്ലാത്തൊരു കാലത്താണ് ഡിജിറ്റല്‍ സാക്ഷരത എന്ന ഭാരിച്ച ഉദ്യമത്തിന് തുടക്കം കുറിച്ചത്. മലപ്പുറം ജില്ലയിലെ മാറാക്കരയില്‍ ആദ്യത്തെ അക്ഷയ കേന്ദ്രത്തിന് തുടക്കം കുറിച്ചു കൊണ്ട് കേരളം ഡിജിറ്റല്‍ യുഗത്തിലേക്ക് ചിറകടിച്ചു. ഒരു കുടുംബത്തില്‍ നിന്ന് ഒരാളെങ്കിലും പഠിതാവാകുക എന്ന പദ്ധതിയുടെ പ്രാരംഭ തീരുമാനം പോലും നടപ്പിലാകുമോ എന്ന ആശങ്കയെ കാറ്റില്‍ പറത്തി കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അക്ഷയ കേന്ദ്രങ്ങളിലേക്ക് ഒഴുകുന്ന കാഴ്ച കുളിര്‍മയുള്ളതായിരുന്നു. ആദ്യ ഘട്ടത്തില്‍ സംരംഭകരും പഠിതാക്കളും ഇതിനെ കച്ചവട താല്പര്യത്തോടെയല്ലാതെ സമീപിച്ചു എന്നത് ഇതിന്റെ വിജയത്തിന് മാറ്റ് കൂട്ടി.
വളരാനാഗ്രഹിക്കുന്ന ഒരു ജനതയുടെ എന്തിനെയും കീഴ്പ്പെടുത്താമെന്ന ആത്മവിശ്വാസത്തിന്റെയും, പിന്തുണയുടെയും ബലത്തില്‍ പദ്ധതി വന്‍ വിജയമായി. മലപ്പുറത്ത് നിന്നും മറ്റ് പതിമൂന്ന് ജില്ലകളിലേക്കും അക്ഷയ പടര്‍ന്നു. 2016 ഫെബ്രുവരിയില്‍ 27 ന് അന്നത്തെ ഇന്ത്യന്‍പ്രസിഡന്റ് പ്രണബ്മുഖര്‍ജി കോഴിക്കോട് വെച്ച് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സ്റ്റേറ്റ് ആയി കേരളത്തെയും, ആദ്യത്തെ ഡിജിറ്റല്‍ജില്ലയായി മലപ്പുറത്തെയും പ്രഖ്യാപിക്കുമ്പോള്‍ അന്നത്തെ ഐ. ടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി ആ പരിപാടിക്ക് നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.
കേരളത്തിന്റെ ഡിജിറ്റല്‍ സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തി 22 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ അവസരത്തില്‍ അക്ഷയ ദിനത്തിന് ആശംസകള്‍ നേരുകയും ചെയ്തു.
സംസ്ഥാന-ജില്ലാ ഭാരവാഹികളായ ഹാസിഫ്.സി ഒളവണ്ണ, ഹമീദ് മരക്കാര്‍ ചെട്ടിപ്പടി, ഷറഫുദ്ധീന്‍.യു.പി ഓമശ്ശേരി, സബീര്‍ തുരുത്തി കാസറഗോഡ്, പി.കെ മന്‍സൂര്‍ പൂക്കോട്ടൂര്‍, റിഷാല്‍ നടുവണ്ണൂര്‍, കെ.പി ഷിഹാബ് പടിഞ്ഞാറ്റുമുറി. റഷീദ് തീക്കുനി കുറ്റ്യാടി, ഉനൈസ് വൈദ്യരങ്ങാടി പങ്കെടുത്തു.
RECENT NEWS
റോമിലെ ഗ്രാൻഡ് മോസ്ക് സന്ദർശിച്ച് സാദിഖലി തങ്ങൾ
റോം: ലോക സര്‍വ്വമത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് റോമില്‍ വന്‍ വരവേല്‍പ്പ്. റോമിലെ ഇസ്ലാമിക നേതൃത്വവും വലിയ പ്രധാന്യത്തോടെയാണ് പാണക്കാട് സയ്യിദ് സാദിഖലി തങ്ങളുടെ സന്ദര്‍ശനത്തെ കാണുന്നത്. [...]