സുരേഷ്‌ഗോപിയുടെ അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം

സുരേഷ്‌ഗോപിയുടെ അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം

മലപ്പുറം: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി തുടരുന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു. കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍ യോഗം ഉദ്ഘാടനം ചെയ്തു.

സുരേഷ്‌ഗോപി തിരുത്താന്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തെ തിരുത്തിക്കാന്‍ തുടര്‍ച്ചയായ സമരപരിപാടികളുമായി യൂണിയന്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്.മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി.നിസാര്‍, ട്രഷറര്‍ പി.എ അബ്ദുല്‍ഹയ്യ്, സംസ്ഥാന കമ്മിറ്റി അംഗം സി.പ്രജോഷ്‌കുമാര്‍, വൈസ് പ്രസിഡന്റ് ഗീതു തമ്പി, സീനിയര്‍ ജേര്‍ണലിസ്റ്റ്‌ഫോറം ജില്ലാ സെക്രട്ടറി എന്‍.വി.മുഹമ്മദലി, പി.ഷംസുദ്ദീന്‍ പ്രസംഗിച്ചു. പ്രകടനത്തിനു സമീര്‍ കല്ലായി, വിമല്‍ കോട്ടക്കല്‍, സുധ സുന്ദരന്‍, ഷാബില്‍ നസീബ്, മുജീബ് പുള്ളിച്ചോല, കെ.എന്‍.നവാസലി, വി.മനോജ്, ഡാറ്റസ് വേലായുധന്‍, സമീര്‍ കോപ്പിലാന്‍, കെ.പി.യാസര്‍, പി.വി.ഷാഹുല്‍ഹമീദ്, ഐ.സമീല്‍,രമേശ് ചുങ്കപ്പള്ളി, കെ.ഷമീര്‍, ഷമീം രാമപുരം, മഹേഷ്‌കോട്ടക്കല്‍, സയിദ് അന്‍വര്‍, ഇംതിയാസ് കരീം നേതൃത്വം നല്‍കി.

അരീക്കോട് സ്വദേശിയായ യുവാവ് ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു

Sharing is caring!