‘ബുദ്ധിപരിമിതി സൗഹൃദ മലപ്പുറം ജില്ല’ കോഡൂർ പഞ്ചായത്തിൽ അദാലത്ത് സംഘടിപ്പിച്ചു
മലപ്പുറം: ‘ബുദ്ധിപരിമിതി സൗഹൃദ മലപ്പുറം ജില്ല’ എന്ന ദ്വൈമാസ കാംപയിന്റെ ഭാഗമായി കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും ‘പരിവാര്‍’ കോഡൂര്‍ പഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി ‘അദാലത്ത് മീറ്റ്’ സംഘടിപ്പിച്ചു. ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെയും കോഡൂര്‍ ടെക്നിക്കല്‍ കോളേജിലെ താണിക്കല്‍ അക്ഷയ കേന്ദ്രത്തിന്റെയും സഹകരണത്തോടെ മൈലാഞ്ചി ദര്‍ബാര്‍ ഓഡിറ്റോറിയത്തിലാണ് മീറ്റ് നടത്തിയത്.
ക്ഷേമ പെന്ഷന്, ഭിന്നശേഷി കാര്‍ഡ്, യാത്ര പാസ്, മറ്റുസഹായങ്ങള്‍ എന്നിവകള്‍ക്കുള്ള പുതിയ അപേക്ഷ നല്‍കുന്നതിനും നിലവിലുള്ളവയുടെ സ്ഥിതിവിവരം പരിശോധിക്കുന്നതിനും പുതുക്കുന്നതിനുമെല്ലാം നടത്തിയ മീറ്റില്‍ ‘അദാലത്ത് മീറ്റ്’ സഹായകമായി.
മീറ്റ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ ഉദ്ഘാടനം ചെയ്തു. ‘പരിവാര്‍’ കോഡൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റാബിയ പുളിയാട്ടുകുളം അധ്യക്ഷത വഹിച്ചു.
‘പരിവാര്‍’ ജില്ലാകമ്മിറ്റി പ്രസിഡന്റ് പി. ഖാലിദ്, ബി.ആര്.സി. കോ-ഓര്‍ഡിനേറ്റര്‍ പി. മുഹമ്മദലി എന്നിവര്‍ ക്ലാസ്സെടുത്തു.
ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ശിഹാബ് അരീകത്ത്, കെ.ടി. റബീബ്, ചെമ്മങ്കടവ് സ്കൂളിലെ എന്‍.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. അനൂപ്, ‘പരിവാര്‍’ ഭാരവാഹികളായ സഫുവാന്‍ കാടേരി, പി.കെ. ജാസ്മിന്, യൂസുഫ് മങ്കരതൊടി എന്നിവര്‍ പ്രസംഗിച്ചു.
തിരുന്നാവായക്കടുത്ത് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]