മലപ്പുറം ജില്ലയിൽ വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം, മരിച്ചത് പത്ത് വയസുകാരി

മലപ്പുറം ജില്ലയിൽ വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം, മരിച്ചത് പത്ത് വയസുകാരി

മലപ്പുറം: ജില്ലയിൽ വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം. മലപ്പുറം ജില്ലയിലെ പൊന്നാനി മുക്കാടി സ്വദേശി സെബാമെഹ്‌റിൻ (10) ആണ് മരിച്ചത്. പൊന്നാനി തെയ്യങ്ങാട് ജിഎൽപി സ്കൂൾ വിദ്യാർത്ഥിയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കേയാണ് മരണം സംഭവിച്ചത്.

അതേസമയം മലപ്പുറം കുറ്റിപ്പുറം മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നുവെന്ന് റിപ്പോർട്ട്. പ്രദേശത്ത് നൂറോളം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കുറ്റിപ്പുറം പഞ്ചായത്തിലെ ഒന്ന്, രണ്ട്, 21, 22 എന്നീ വാർഡുകളിലുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നടുവട്ടം മേഖലയിലെ ആളുകള്‍ക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. ലക്ഷണങ്ങള്‍ കണ്ട ആളുകളെ വിവിധ ആശുപത്രിയില്‍ പ്രവേശിച്ചു. ഇതോടെ വീണ്ടും മഞ്ഞപ്പിത്തത്തിന്റെ ആശങ്കയിലാണ് ജനങ്ങൾ. രോ​ഗം വരാതെ നോക്കുക എന്നതുമാത്രമാണ് ആകെയുള്ള പ്രതിവിധി , വന്നാൽ തന്നെ കൃത്യമായി ഡോക്ടർ പറയുന്ന നിർദേശങ്ങൾ പാലിക്കുക. സ്വയം ചികിത്സ ഒഴിവാക്കുക.

മഞ്ഞപ്പിത്തത്തിന് ഒപ്പം തന്നെ ഡെങ്കി പനിയും സംസ്ഥാനത്ത് പടരുകയാണ്. ഈമാസം ഇതുവരെ 76 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളോടെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 20 പേർക്ക് രോഗം സ്ഥിരീകരിച്ചു. തൃക്കലങ്ങോട്, കൂട്ടിലങ്ങാടി, മഞ്ചേരി, തൃപ്പനച്ചി, മുതുവല്ലൂർ, കുഴിമണ്ണ, എടയൂർ, ഓടക്കയം, പള്ളിക്കൽ, കരുളായി, എടവണ്ണ, നെടിയിരുപ്പ്, തിരൂർ, മൂത്തേടം, കരുവാരക്കുണ്ട്, പോത്തുകല്ല്, കാവന്നൂർ, പുളിക്കൽ എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. മഴയും വെയിലും ഇടകലർന്ന കാലാവസ്ഥ ഡെങ്കി കൊതുകുകളുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുന്നതിനാൽ വീടിനുള്ളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നില്ലെന്നത് ഉറപ്പാക്കേണ്ടതുണ്ട്.

പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

Sharing is caring!