പൊന്നാനിയിലെ കുപ്രസിദ്ധ റൗഡി ഷമീമിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു
പൊന്നാനി : നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൌഡി ഷമീമിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. പൊന്നാനി അഴീക്കൽ സ്വദേശി എഴുകുടിക്കൽ വീട്ടിൽ ഷമീം (29) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലാ പോലിസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ ആണ് ഉത്തരവിറക്കിയത്. അവസാനമായി അടിപിടി കേസ്സിൽ ഉൾപ്പെട്ട് ജയിലിൽ കഴിഞ്ഞു വരവെയാണ് ടിയാനെതിരെ കാപ്പ ചുമത്തിയത്. കുറ്റകരമായ നരഹത്യശ്രമം, കഠിനമായി ദേഹോപദ്രവ്വം ഏല്പിക്കൽ, ഗുരുതരമായി പരിക്കേൽപ്പിച്ച് കവർച്ച നടത്തുക, തട്ടികൊണ്ട് പോയി കവർച്ച നടത്തുക, കഞ്ചാവ് കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ് ഷമീം. കാപ്പ – 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഷമീമിനെ വിയ്യൂർ സെൺട്രൽ ജയിലിൽ ഹാജരാക്കി തടവിലാക്കും. 6 മാസത്തേക്കാണ് തടവ്.
പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]