മലപ്പുറത്ത് തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയിൽ കേന്ദ്ര- സായുധ സേനകളും 2500 പൊലീസുകാരും
മലപ്പുറം: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ സുരക്ഷ ചുമതലകള്‍ക്കായി 2500 പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും രണ്ട് കമ്പനി കേന്ദ്ര സേനയും മൂന്ന് കമ്പനി സായുധ ബറ്റാലിയന് സേനാംഗങ്ങളും ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി ആര്. വിശ്വനാഥ് അറിയിച്ചു. ജില്ലയിലെ 11 പൊലീസ് സ്റ്റേഷന് പരിധികളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂര്‍, വണ്ടൂര്‍, അരീക്കോട് സ്റ്റേഷനുകള്‍ ആസ്ഥാനമാക്കി മൂന്ന് ഇലക്ഷന് സബ് ഡിവിഷന് ഡിവൈ.എസ്.പിമാരുടെ കീഴില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായിരുന്ന സ്ഥലങ്ങളില്‍ കേന്ദ്ര സേനയുടെ സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇത്തരം 16 സ്ഥലങ്ങളിലായി 26 പോളിങ് ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകളായി പരിഗണിച്ച് കേന്ദ്ര സേനയുടെ പ്രത്യേക സുരക്ഷ ഒരുക്കുന്നത്.
ജില്ലാ ഇലക്ഷന് ഓഫീസര്‍ ഇളവ് അനുവദിച്ചവ ഒഴികെ എല്ലാ ലൈസന്‍സുള്ള ആയുധങ്ങളും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടോയെന്ന് സൈബര്‍ സെല്ലിന്റെയും സൈബര്‍ പൊലീസ് സ്റ്റേഷന്റെയും നേതൃത്വത്തില്‍ നിരീക്ഷിക്കുന്നു. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെയും സ്ട്രോങ് റൂമായ നിലമ്പൂര്‍ അമല്‍ കോളജില്‍ കേന്ദ്ര സേനയുടെയും എ.പി ബറ്റാലിയനിലെയും 48 വീതം അംഗങ്ങളെയും പട്രോളിങ്ങിനായി പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഡീഷനല്‍ പൊലീസ് സൂപ്രണ്ടിന് കീഴില്‍ ഇലക്ഷന് സെല്ലും ഇലക്ഷന് കണ്ട്രോള് റൂമും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം ജില്ലയില്‍ 13.1729 കിലോഗ്രാം കഞ്ചാവ്, 76.25 ഗ്രാം എം.ഡി.എം.എ, 30 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 50,98,300 രൂപ, 719.8 ഗ്രാം സ്വര്‍ണം എന്നിവ പിടികൂടി തുടര്‍നടപടി സ്വീകരിച്ചതായും നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് ഒരു നാടന്‍ തോക്കും 12 തിരകളും പിടികൂടിയതായും അദ്ദേഹം അറിയിച്ചു.
പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]