പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

പരപ്പനങ്ങാടി: ചിമംഗലം അംബേദ്കർ ഭാഗത്ത് ട്രെയിൻ തട്ടി യുവാവ് മരണപ്പെട്ടു. നെല്ലിക്കപറമ്പിൽ പനയത്തിൽ അബ്ദുൽ അസീസ് (39) ആണ് മരണപ്പെട്ടത്. പരപ്പനങ്ങാടി കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് പി എ ലത്തീഫിന്റെ മകനാണ് അബ്ദുൽ അസീസ്.

ചിറമംഗലം അങ്ങാടിയിൽ നിന്നും രണ്ട് സുഹൃത്തുക്കളോടൊന്നിച്ച് റെയിൽവേ ലൈൻ മുറിച്ച് കടന്ന് വീട്ടിലേക്ക് നടന്ന് പോകുമ്പോഴാണ് അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. പരപ്പനങ്ങാടി പോലിസ്, ട്രോമാ കെയർ, ടി ഡി ആർ എഫ് വോളൻ്റിയർമാർ, നാട്ടുകാർ എന്നിവർ ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കാണാതായ തവനൂർ സ്വദേശിയെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Sharing is caring!