കാണാതായ തവനൂർ സ്വദേശിയെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ തവനൂർ സ്വദേശിയെ ഭാരതപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

എടപ്പാള്‍: കാണാതായ വൃദ്ധനെ ഭാരതപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തവനൂര്‍ മദിരശ്ശേരി എട്ടങ്ങളിൽ ഗോപാലനെ (78) ആണ് ഇന്ന് വൈകുന്നേരം നാലുമണിയോടെ ഭാരതപ്പുഴയിലെ പനയം പാട്ട് കുളിക്കടവ് ഭാഗത്ത് വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ മുതൽ ബാലഗോപാലിനെ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് വീട്ടുകാര്‍ കുറ്റിപ്പുറം പോലീസിൽ പരാതി നൽകിയിരുന്നു. കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ- ജാനകി മക്കൾ-മണികണ്ഠൻ, ശശികുമാർ, രജനി, ചന്ദ്രിക, മരുമക്കൾ- ഷീബ, രാധാകൃഷ്ണൻ, വിജയൻ. മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിനു ശേഷം തറവാട്ടുവളപ്പിൽ സംസ്കരിക്കും.

പോക്സോ കേസിൽ പെടുത്തുമെന്ന് ഭീഷണി; ഡെപ്യൂട്ടി കലക്ടറുടെ തിരോധാനത്തിൽ മൂന്ന് പേർ അറസ്റ്റിൽ

Sharing is caring!