ജില്ലയിലെ ഫുട്ബോൾ ചാമ്പ്യന്മാരെ നിശ്ചയിക്കാൻ ‘എലൈറ്റ് ഫുട്ബോൾ’ ഡിസംബറിൽ

ജില്ലയിലെ ഫുട്ബോൾ ചാമ്പ്യന്മാരെ നിശ്ചയിക്കാൻ ‘എലൈറ്റ് ഫുട്ബോൾ’ ഡിസംബറിൽ

മലപ്പുറം: മലപ്പുറം ജില്ലയിലെ ഫുട്ബോൾ ചാമ്പ്യന്മാരെ നിശ്ചയിക്കുന്നതിനുള്ള എലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന് മലപ്പുറം ഒരുങ്ങുന്നു. മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ്റെ (ഡി.എഫ്. എ) നേതൃത്വത്തിൽ ഡിസംബർ അവസാനവാരത്തിൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് മലപ്പുറം എലൈറ്റ് ലീഗ് (എം ഇ എൽ) മത്സരങ്ങൾ നടക്കുന്നത്.

കേരള ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരം കഴിഞ്ഞതോടെ മലപ്പുറത്തെ ഫുട്ബോൾ ആരാധകർക്ക് മലപ്പുറം എലൈറ്റ് ലീഗ് പുതിയ അനുഭവമാകും. എലൈറ്റ് ലീഗിന്റെ ലോഗോ പ്രകാശനം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് തിരൂരിൽ വെച്ച് കായിക ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും

ഇതു സംബന്ധിച്ച് മലപ്പുറം സ്വാഗത് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഡി എഫ് എ ജില്ലാ പ്രസിഡണ്ട് ജലീൽ മയൂര അധ്യക്ഷത വഹിച്ചു മലപ്പുറം നഗരസഭ അംഗം സി.സുരേഷ് ഉദ്ഘാടനം ചെയ്തു സബാഹ് കണ്ടു പുഴക്കൽ , ഡോ : സുധീർകുമാർ , നയിം ചേറൂർ, മുജീബ് താനാളൂർ , എം ഷമീർ, പി ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.

തിരൂരിൽ കാറിടിച്ച് പരുക്കേറ്റ് ചികിൽസയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

Sharing is caring!