ചങ്ങരംകുളത്ത് ബാര്‍ ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളത്ത് ബാര്‍ ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം: ബാര്‍ ഹോട്ടലിൽ മുറിയെടുത്ത യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം മാട്ടം സ്വദേശിയായ 34 വയസുള്ള പള്ളത്ത് ജംഷീദ് ആണ് മരിച്ചത്.

ചങ്ങരംകുളത്തെ സ്വകാര്യ ബാര്‍ റസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസമാണ് ജംഷീദ് മുറിയെടുത്തത്.വെള്ളിയാഴ്ച വൈകിയിട്ട് എട്ട് മണിയോടെ ബാര്‍ ജീവനക്കാര്‍ മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ശനിയാഴ്ച ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പിബി ചാലിബ് സുരക്ഷിതന്‍; ഭാര്യയെ ഫോണിൽ വിളിച്ചു

 

Sharing is caring!