വള്ളിക്കുന്ന് സ്വദേശിനിയായ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു

വള്ളിക്കുന്ന്: ഇരിങ്ങല്‍ സർഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം ട്രെയിനിൽ നിന്നു വീണ് യുവതി മരിച്ചു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശി ജിൻസി (26) യാണ് മരിച്ചത്.
കണ്ണൂരിൽ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം കണ്ണൂർ-ആലപ്പുഴ എക്സ്പ്രസിൽ വീട്ടിലേക്ക് വരുന്നതിനിടെ പുലർച്ചെയോടെയാണ് അപകടം.
ഇരിങ്ങല്‍ ഗേറ്റിന് സമീപം ട്രെയിൻ എത്തിയപ്പോൾ ശുചിമുറിയിൽ പോകാനായി സീറ്റിൽ നിന്നും എഴുന്നേറ്റ് പോവുകയായിരുന്നു. ഇതിനിടെയാണ് ട്രെയിനിൽ നിന്നും വീണത്. യുവതിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ റയിൽവേയെ വിവരം അറിയിക്കുകയായിരുന്നു. അവർ വിവരമറിയച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് യുവതിയെ ട്രാക്കിൽ കണ്ടെത്തിയത്.
പയ്യോളി പൊലീസിൻ്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അച്ഛൻ :സുബ്രഹ്മണ്യന് (സിപിഐ എം മുൻ ബ്രാഞ്ച് സെക്രട്ടറി, നിലവില്‍ പുല്ലിപറമ്പ് ബ്രാഞ്ചംഗം, പികെഎസ് ചേലേമ്പ്ര ലോക്കല്‍ കമ്മറ്റി ജോയിന്റ് സെക്രട്ടറി), അമ്മ: ഗിരിജ, സഹോദരി: ജിസി.
കുറ്റിപ്പുറത്തെ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്തു
മലപ്പുറം: കേരളത്തിലെ ആരോഗ്യ വകുപ്പ് അനാരോഗ്യവകുപ്പ് ആയി മാറിയിട്ടുണ്ടെന്നും, വിദേശത്തു മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രി ചികിത്സ തേടിപ്പോകും മുമ്പ് ഇവിടത്തെ സാധാരണക്കാർക്ക് പാരസെറ്റമോൾ എങ്കിലും ഉണ്ടോയെന്ന് ഉറപ്പു വരുത്തണമായിരുന്നന്നും,കേരളത്തിലെ [...]