“എനിക്ക് കുറച്ച് കുറച്ച് മലയാളം അറിയാം” നിലമ്പൂരിൽ മലയാളത്തിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി
പോത്തുകല്ല്: ജനങ്ങളോട് മലയാളത്തിൽ സംസാരിച്ച് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. നിലമ്പൂർ നിയോജമണ്ഡലത്തിലെ പോത്തുകല്ലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി പ്രസംഗം തുടങ്ങിയത് മലയാളത്തിൽ. ‘എല്ലാവർക്കും നമസ്കാരം. നിങ്ങളുടെ സ്നേഹത്തിന് നന്ദി. എനിക്ക് കുറച്ചു കുറച്ച് മലയാളം അറിയാം’ എന്നായിരുന്നു പ്രിയങ്ക ഗാന്ധി മലയാളത്തിൽ പറഞ്ഞത്. കൂടുതൽ മലയാളം പഠിക്കാൻ കുറച്ചു സമയം കൂടി വേണമെന്നും നിങ്ങളുടെ പ്രശ്നങ്ങൾ ഞാൻ മനസിലാക്കി വരികയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ബി.ജെ.പിയുടേത് വിഭജനവും ഭിന്നിപ്പുമുണ്ടാക്കുന്ന രാഷ്ട്രീയമാണ്. സ്നേഹവും സമാധാനവും അവർക്ക് യോജിക്കുന്നതല്ല.
ബി.ജെ.പിയുടേത് ജനങ്ങളെ കുറിച്ചുള്ള രാഷ്ട്രീയമല്ല. അത് വികസനത്തിന് വേണ്ടിയോ രാജ്യത്തെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുവാനോ വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയമല്ല. അവരുടേത് ജനങ്ങൾക്കിടയിൽ വെറുപ്പും ഭയവും അവിശ്വാസവും വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ്. ഇങ്ങനെ ജനങ്ങളെ വിഭജിക്കുന്നത് മൂലം ബി.ജെ.പിയുടെ ഓരോ നേതാവിനും ഗുണമുണ്ടാകുന്നു. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമായി മുറിവേൽക്കുന്നത് നമ്മുടെ രാജ്യത്തിനാണ്. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയം മൂലം ജനങ്ങൾക്കും രാജ്യത്തിനും മുന്നോട്ടുപോകാൻ സാധിക്കുന്നില്ല. ഇവിടെ ഒരുപാട് സാധ്യതകൾ ഉണ്ട്. എന്നാൽ രാജ്യത്തെ തെറ്റായ രാഷ്ട്രീയം മൂലം ആ സാധ്യതകൾ ഉപകാരപ്പെടുത്താനോ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുവാനോ സാധിക്കുന്നില്ല.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ദുരന്ത സാധ്യത മേഖലകളിൽ നിരവധി ആദിവാസി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ജീവിക്കുന്ന ആദിവാസി സമൂഹങ്ങളെ പുനരധിവസിക്കാൻ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. കുറച്ച് മുൻപ് ഭൂമികുലുക്കത്തിൻ്റെ ലക്ഷണങ്ങൾ ഇവിടെ ഉണ്ടായി. അതിൽ ഇവിടുത്തെ ജനങ്ങൾ ആശങ്കാകുലരാണ്. ഇന്ത്യൻ പാർലമെൻ്റിൽ വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ ലഭിക്കുന്ന അവസരം ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി താൻ കരുതുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കുറ്റിപ്പുറത്തെ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപാ ദാസ് മുൻഷി, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽകുമാർ എം.എൽ.എ, ആൻ്റോ ആൻ്റണി എം.പി, ഡി.സി.സി പ്രസിഡൻ്റ് വി.എസ്. ജോയ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഇക്ബാൽ മുണ്ടേരി, ഇസ്മായിൽ മുത്തേടം, രാജു തുരുത്തേൽ, ടിപി അഷ്റഫലി, ഷെറീന മുഹമ്മദലി, മറിയാമ്മ ജോർജ്, എളിമ്പിലാശേരി റഷീദ് പങ്കെടുത്തു.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]