ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും തടയാൻ ശ്രമവുമായി ആരോഗ്യവകുപ്പ്
മലപ്പുറം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും ദുരുപയോഗവും കാരണമുണ്ടാകുന്ന വിപത്തുകള്‍ നേരിടാന്‍ ആരോഗ്യപ്രവര്‍ത്തകരെയും ജനങ്ങളെയും സജ്ജമാക്കുന്നതിന് നടപ്പാക്കുന്ന ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് (എ.എം.ആര്) ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി ജില്ലാതല എ.എം.ആര് കമ്മിറ്റി രൂപീകരിക്കുകയും സമ്പൂര്‍ണ ആന്റി ബയോട്ടിക് സാക്ഷര ജില്ലയായി മാറ്റാന്‍ പ്രത്യേക ദ്രുതകര്‍മ പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സംബന്ധിച്ച ബോധവത്കരണ ക്യാമ്പയിന് സംഘടിപ്പിക്കാനും തീരുമാനമായി.
എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ആന്റിബയോട്ടിക് സ്മാര്‍ട്ട് സ്ഥാപനമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള പ്രിസ്ക്രിപ്ഷന് ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യും. മെഡിക്കല്‍ സ്റ്റോറുകളില്‍ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണം ശക്തമാക്കും. ഇത്തരം പോസ്റ്ററുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. പൊതുജനങ്ങള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാന്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളിലായിരിക്കും ആരോഗ്യ സ്ഥാപനങ്ങളില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കുക. ഇതുകൂടാതെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ആന്റിബയോട്ടിക് മരുന്നുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യും.
എ.എം.ആര് ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കായി മലപ്പുറത്ത് സംഘടിപ്പിച്ച പരിശീലനം ഡി.എം.ഒ ആര്. രേണുക ഉദ്ഘാടനം ചെയ്തു. കെ.എം.സി.ടി മെഡിക്കല്‍ കോളേജ് പ്രഫസര്‍ ഡോ. ഷീലാ മാത്യൂ പരിശീലനത്തിന് നേതൃത്വം നല്കി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍ അനൂപ്, കര്‍സാപ്പ് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ഷിബു കിഴക്കാത്ര, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. കെ.കെ പ്രവീണ എന്നിവര്‍ സംസാരിച്ചു.
തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാതായിട്ട് 24 മണിക്കൂർ, അന്വേഷണം തുടരുന്നു
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]