പുത്തനത്താണിയിലെ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കന് ജീവപര്യന്തം
മഞ്ചേരി: സ്വര്‍ണം കാണാതായതിലുള്ള വിരോധത്താല്‍ മഹാരാഷ്ട്ര സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാലടി, മറ്റൂര്‍ വില്യമംലത്ത് ഹൗസില്‍ രാജനെ (64) മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ വി. ടെല്ലസ് ജീവപര്യന്തം തടവനുഭവിക്കുന്നതിനും, ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഹാരാഷ്ട്ര സാംഗ്ലി ജില്ലയിലെ ബോറോഗാവ് ഗ്രാമത്തിലെ മധുകര്‍ താനാജീ ജാദവ് എന്ന സഞ്ജയിനെ (42) കൊലപ്പെടുത്തിയ കേസിലാണ് വിധി.
രാജന്റെ രണ്ടത്താണിയിലുള്ള വീട്ടില്‍ നിന്നും കാണാതായ അഞ്ച് പവനോളം തൂക്കം വരുന്ന സ്വര്‍ണ്ണം എടുത്തത് സ്വര്‍ണപ്പണിക്കാരനായ മധുകര്‍ ആണെന്ന സംശയത്തെ തുടര്‍ന്ന് രാജന് സ്വര്‍ണം തിരികെ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതിലുള്ള വിരോധത്തിലാണ് കത്തികൊണ്ട് കുത്തിക്കൊന്നത്. 2016 മാര്‍ച്ച് 28ന് മധുകറിന്റെ ആതവനാട് പുത്തനത്താണി തിരൂര്‍ റോഡിലുള്ള കടയിലേക്ക് അതിക്രമിച്ച കയറി കത്തി കൊണ്ട് വയറിനും, കൈക്കും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായിരുന്ന കെ. ജി സുരേഷ്, കെ.എം സുലൈമാന്‍ എന്നിവരായിരുന്നു ഈ കേസിന്റെ അന്വേഷണോദ്യോഗസ്ഥര്‍. സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ഇഖ്ബാല്‍, ഷറഫുദ്ദീന് എന്നിവര്‍ അന്വേഷണത്തില്‍ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
യുവതിയുടെ നഗ്നദൃശ്യം പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത ഇരട്ടകൾ അറസ്റ്റിൽ
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]