യുവതിയുടെ ന​ഗ്നദൃശ്യം പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത ഇരട്ടകൾ അറസ്റ്റിൽ

യുവതിയുടെ ന​ഗ്നദൃശ്യം പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത ഇരട്ടകൾ അറസ്റ്റിൽ

എടക്കര: പ്രേമം നടിച്ച് യുവതിയുടെ സ്വകാര്യ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ച കേസിൽ ഇരട്ട സഹോദരങ്ങള്‍ എടക്കര പൊലിസിന്റെ പിടിയിലായി. കാളികാവ് അഞ്ചച്ചവിടി കാണാന്‍ചേരി വീട്ടില്‍ ഹുസൈന്‍ (21) ഹസൈനാര്‍ (21) എന്നിവരാണ് അറസ്റ്റിലായത്.

ചന്തക്കുന്നില്‍ വാടകക്ക് താമസിച്ച് വരുന്നതിനിടയിലാണ് ഇവർ പരാതിക്കാരിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഹുസൈൻ യുവതിയുമായി പ്രേമത്തിലാവുകയായിരുന്നു. ഹസൈനാർ കരുതിയിരുന്നത് യുവതി തന്നെ പ്രണയിക്കുന്നുവെന്നാണ്. ഇതിനിടെ ഇവർ വയനാട്ടിലെ ചുള്ളിയോട് എന്ന സ്ഥലത്തേക്ക് താമസം മാറ്റി. 2024 മാര്‍ച്ചില്‍ പരാതിക്കാരിയെ പ്രലോഭിപ്പിച്ച് വീഡിയോ കോള്‍ വഴി നഗ്ന വീഡിയോ പരാതിക്കാരി അറിയാതെ ഹുസൈൻ റെക്കോഡ് ചെയ്യുകയും ചെയ്തു. ഹുസൈന്റെ ഫോണിൽ ഈ വീഡിയോ ഹസൈനാർ കാണുകയും പിന്നീട് തങ്ങളെ വിവാഹം കഴിച്ചില്ലെങ്കില്‍ നഗ്ന വീഡിയോ വീട്ടുകാര്‍ക്കും, സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇതോടെ പരാതിക്കാരി ഈ ബന്ധത്തില്‍ നിന്നും പിന്‍മാറി. ഈ വൈരാഗ്യത്തില്‍ പ്രതികള്‍ കഴിഞ്ഞ ആഗസ്തിൽ പരാതിക്കാരിയുടെ നഗ്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രദർശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പരാതിക്കാരി നല്‍കിയ കേസിലാണ് പൊലിസ് ഇവരെ അറസ്റ്റ് ചെയ്തത്. എടക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍.ബി. ഷൈജു, എ.എസ്.ഐ ഷാജഹാന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരയ സാബിര്‍ അലി, അരുണ്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

ബൈക്കിൽ നിന്നും കുഴഞ്ഞ് വീണ് എടപ്പാളിൽ സ്കൂൾ പ്രിൻസിപ്പാൾ മരിച്ചു

Sharing is caring!