കുറ്റിപ്പുറത്തെ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറത്തെ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കുറ്റിപ്പുറം: ഇന്ന് പുലര്‍ച്ചെ ഒന്നര മണിക്ക് കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍ ട്രെയിന്‍ തട്ടി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ നിലയിൽ കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റൽ പ്രവേശിപിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

കുറ്റിപ്പുറം ഗവ: ആശുപത്രിക്ക് സമീപം താമസിക്കുന്ന മേലേതിൽ ഇക്ബാൽ ആണ് മരണപ്പെട്ടത്. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച്ച തിരൂരിനടത്തും യുവാവ് ട്രെയിൻ തട്ടി മരിച്ചിരുന്നു. ജേഷ്ഠൻ വിദേശത്തേക്ക് പോകാൻ മണിക്കൂറുകൾ ശേഷിക്കേ അനിയനായ താനൂർ പരിയാപുരം അടീപറമ്പത്ത് വിഷ്ണുദാസിന്റെ മകൻ ഷിജിൽ (29) ആണ് മരണപെട്ടത്. മുക്കോല റെയിൽവേ ട്രാക്കിൽ ഉച്ചക്ക് കോഴിക്കോട് നിന്ന് 1:45ന് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ്സ്‌ ആണ് തട്ടിയത്.

ഷിജിലിന്റെ ജേഷ്ഠൻ ഗൾഫിലേക്ക് പോകാനിരുന്ന അന്ന് തന്നെയായിരുന്നു സംഭവം. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അടക്കമുള്ളവർ ഉച്ചക്ക് വീട്ടിൽ വരികയും ഇവരോടൊപ്പം ഭക്ഷണം കഴിച്ച ശേഷം ഷിജിൽ പുറത്തേക്ക് ഇറങ്ങുകയുമായിരുന്നു. ലോക്കോ പൈലറ്റ് വിവരം നൽകിയതനുസരിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം ട്രാക്കിൽ കണ്ടെത്തിയത്.

ബൈക്കിൽ നിന്നും കുഴഞ്ഞ് വീണ് എടപ്പാളിൽ സ്കൂൾ പ്രിൻസിപ്പാൾ മരിച്ചു

ഷജിലും നേരത്തെ ​ഗൾഫിലായിരുന്നു അതിന് ശേഷം നാട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു.

Sharing is caring!