പുത്തലത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പുത്തലത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

അരീക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ പുത്തലത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ചുങ്കത്തറ പള്ളിക്കുത്ത് കരിങ്കോറമണ്ണ വാഴേപറമ്പിൽ ജിത്തു (24) ആണ് മരിച്ചത്.

സുഹൃത്തിനൊപ്പം യാത്ര ചെയ്യവെ ഇന്നലെ രാത്രി എട്ടോടെയാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. പ്രദേശവാസികൾ യുവാക്കളെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിത്തുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. സുഹൃത്ത് ചുങ്കത്തറ സ്വദേശി ജെസ്റ്റിൻ ആശുപത്രിയിൽ ചികിത്സയിലാണ്. പിതാവ്: സുകുമാരൻ. മാതാവ്: സുജാത. സഹോദരൻ: ജിഷ്ണു.

ബൈക്കിൽ നിന്നും കുഴഞ്ഞ് വീണ് എടപ്പാളിൽ സ്കൂൾ പ്രിൻസിപ്പാൾ മരിച്ചു

Sharing is caring!