ബൈക്കിൽ നിന്നും കുഴഞ്ഞ് വീണ് എടപ്പാളിൽ സ്കൂൾ പ്രിൻസിപ്പാൾ മരിച്ചു
എടപ്പാള്‍: കണ്ടനകം ദാറുല്‍ഹിദായ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിൻസിപ്പാൾ ബൈക്കില്‍ നിന്നും കുഴഞ്ഞ് വീണു മരിച്ചു. പൊന്നാനി സ്വദേശി എന്‍.അബ്ദുള്‍ ഖയ്യും(55) ആണ് ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് സ്കൂള്‍ മൈതാനിയില്‍ കുഴഞ്ഞ് വീണ് മരിച്ചത്.
സ്കൂള്‍ അടച്ചതിനു ശേഷം പോട്ടൂര്‍ മോഡേണ്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ഉപജില്ലാ കലോല്‍സവത്തിലേക്ക് വരുന്നതിനായി ബൈക്കില്‍ കയറിയ ഉടനെയാണ് കുഴഞ്ഞ് വീണത്. അരമണിക്കൂറിനു ശേഷം പരിസരവാസികളാണ് ബൈക്കും അതിനടുത്തായി
അബ്ദുള്‍ ഖയ്യൂമും വീണു കിടക്കുന്നത് കണ്ടത്. ഉടനെ എടപ്പാള്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ഇപ്പോള്‍ എടപ്പാള്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ്. ഭാര്യ.മുനീറ. മക്കള്‍.ഫസ്ഹ,ഫര്‍ഷ,ഫൈഹ.
എടപ്പാളിൽ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരുക്ക്
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]