തിരൂരങ്ങാടി ആശുപത്രിയിൽ തീപിടിത്തം; ഫയർ ഫോഴ്സെത്തി തീയണച്ചു, ആളപായമില്ല
തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലെ ഓപ്പറേഷൻ തിയേറ്ററിന്റെ ബിൽഡിങ്ങിൽ തീപിടിത്തം. താനൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോയ്‌സും ഹോസ്പിറ്റലിലെ സ്റ്റാഫും. സന്നദ്ധ പ്രവർത്തകരും ചേർന്ന് തീ അണച്ചു.
ഫാർമസിക്ക് മുകളിൽ ഒന്നാം നിലയിൽ ഓപ്പറേഷൻ തീയേറ്ററിന് സമീപം സ്ഥാപിച്ചിരുന്ന യു.പി.എസി.ൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം. ആളപായമില്ലെന്നും രോഗികൾ പൂർണ്ണ സുരക്ഷിതരാണെന്നും ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് പറഞ്ഞു.
തിയേറ്ററിലുണ്ടായിരുന്നവരെ അവിടെനിന്നും മാറ്റി. ആക്‌സിഡന്റ് റെസ്ക്യൂ വളണ്ടിയർമാരും നാട്ടുകാരും. ആംബുലൻ ഡ്രൈവർ മാരും സന്ദർഭോജിതമായി ഇടപ്പെട്ടതോടെ വലിയ അകടം ഒഴിവായി. രക്ഷാപ്രവർത്തകരുടെ പുക ശ്വസിച്ച് നാലു പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
എടപ്പാളിൽ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരുക്ക്
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]