എടപ്പാളിൽ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു; സുഹൃത്തിന് ഗുരുതര പരുക്ക്
എടപ്പാൾ: മാണൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തിനെ ഗുരുതരമായി പരിക്കേറ്റു. കണ്ടനകം കെ.എസ്.ആർ.ടി.സി വർക്ക് ഷോപ്പിന് സമീപത്ത് താമസിക്കുന്ന വാരിയത്ത് മനോജ് നിവാസിലെ മനോജ് വാര്യർ മഞ്ജു ദമ്പതികളുടെ മകൻ അജയ് കുമാർ എന്ന കണ്ണനാണ് മരിച്ചത് .
പരിക്കേറ്റ കോഴിക്കോട് സ്വദേശി അരുൺ കുമാറിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മാണൂര്‍ ഇറക്കത്ത് വട്ടംകുളം സർവ്വീസ് സഹകരണ ബാങ്ക് ശാഖക്ക് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. അരുൺ കുമാറിനെ കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ എത്തിക്കാനായി പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും എതിരെ വന്ന കാറും കൂട്ടി ഇടിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ നാട്ടുകാർ ഇരുവരേയും എടപ്പാൾ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും അപ്പോഴേക്കും അജയ് കുമാർ മരിച്ചിരുന്നു. പൊന്നാനി താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം അജയ് കുമാറിൻ്റെ മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വളാഞ്ചേരി മജ്ലീസ് കോളേജിലെ രണ്ടാവർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു അജയ്.
14കാരിയെ പീഡിപ്പിച്ച കേസിൽ 36കാരന് 70 വർഷം കഠിനതടവ്
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]