14കാരിയെ പീഡിപ്പിച്ച കേസിൽ 36കാരന് 70 വർഷം കഠിനതടവ്

14കാരിയെ പീഡിപ്പിച്ച കേസിൽ 36കാരന് 70 വർഷം കഠിനതടവ്

പെരിന്തൽമണ്ണ: വണ്ടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ 36കാരന് 70 വർഷം കഠിന തടവും 1.60 ലക്ഷം രൂപ പിഴയും ശിക്ഷ.  നെയ്യാറ്റിൻകര ടിബി ജംക്‌ഷൻ സ്വദേശി മേടയിൽ അൽ അമീനിനെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി എസ് സൂരജ് ശിക്ഷിച്ചത്.

ഐ പി സി സെക്ഷൻ 49 പ്രകാരം 10 വര്‍ഷം കഠിന തടവിനും, 10000 രൂപ പിഴയും, പിഴയടച്ചില്ലെങ്കില്‍ 6 മാസം കഠിന തടവും, 376(3) പ്രകാരം 20 വര്‍ഷം കഠിന തടവിനും, 50000 രൂപ പിഴയും, പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കഠിന തടവും, പോക്സോ ആക്റ്റ് 5(l) r/w 6(1) പ്രകാരം 20 വര്‍ഷം കഠിന തടവിനും, 50000 രൂപ പിഴയും, പിഴയടച്ചില്ലെങ്കില്‍ 1 വര്‍ഷം കഠിന തടവും 4 (2) പ്രകാരം 20 വര്‍ഷം കഠിന തടവിനും, 50000 രൂപ പിഴയും, പിഴയടച്ചില്ലെങ്കില്‍ 1 വര്‍ഷം കഠിന തടവും എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. ഐ പി സി 376(2) (n) പ്രകാരം പ്രത്യേകം ശിക്ഷ പറഞ്ഞിട്ടില്ല.

പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ പെൺകുട്ടിക്ക് നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.  പോലീസ് ഓഫീസർമാരായ സുനിൽ പുളിക്കൽ, ഗോപകുമാർ, ദിനേശ് കോറോത്ത് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.  പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സ്വപ്ന പി പരമേശ്വരത്ത് ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗം തെളിവിലേക്കായി 16 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും, 34 രേഖകള്‍ ഹാജരാക്കിയിട്ടുള്ളതുമാണ്. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സൗജത് പ്രോസിക്യൂഷനെ സഹായിച്ചു.

ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി മലപ്പുറത്തുകാരൻ പോലീസ് പിടിയിൽ

പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Sharing is caring!