വഖഫ് – മദ്രസ വിരുദ്ധ നീക്കത്തിനെതിരെ നാളെ കോഴിക്കോട് പ്രക്ഷോഭ പ്രഖ്യാപന സമ്മേളനം
കോഴിക്കോട്: “വഖഫ് – മദ്രസ വിരുദ്ധ നീക്കത്തിനെതിരെ, വർഗ്ഗീയ ധ്രുവീകരണത്തിനെതിരെ ” എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷനും മദ്രസാ മാനേജ്മെൻ്റ്റ് അസോസിയേഷനും സംയുക്തമായി നടത്തുന്ന പ്രക്ഷോഭ പ്രഖ്യാപന സമ്മേളനം നാളെ വൈകുന്നേരം 4.30 ന് കോഴിക്കോട് മുതലക്കുളത്ത് നടക്കും. വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിന് വഖഫ് ബോർഡിനുടായിരുന്ന സ്വയം ഭരണാവകാശം ഒഴിവാക്കി പുതിയ ഭേദഗതിക്ക് കീഴിൽ വരുന്നവരിൽ അമുസ്ലിമുകൾക്കും സ്ഥാനമുണ്ടാകുമെന്ന ആശങ്കയടക്കമുള്ള കാര്യങ്ങൾ സമ്മേളനത്തിൽ ഉയരും.
വഖഫ് ബോർഡ് സി.ഇ.ഒ, മെമ്പർമാരായി വരുന്ന എം പി, എം എൽ എ, ബാർകൗൺസിൽ അംഗം എന്നിവർ മുസ്ലിമാകണമെന്നില്ല എന്ന ഭേദഗതി, വാക്കാൽ പറയപ്പെട്ടവ വഖഫായി അംഗീകരിക്കപ്പെടാതിരിക്കുക, വഖഫായി ദാനം ചെയ്ത വ്യക്തി അമുസ്ലിമാണെങ്കിൽ അത് സ്വീകരിക്കപ്പെടാതിരിക്കുക, വഖഫ് സ്വത്തുക്കളുടെ അന്തിമതീരുമാനാവകാശം കലക്റിൽ നിക്ഷിപ്തമാക്കുക, ട്രൈബ്യൂണലിൻ്റെ അധികാരം മരവിപ്പിക്കുക തുടങ്ങിയ ഭേദഗതിയിലൂടെ നിലവിൽ ഉണ്ടായിരുന്ന വഖഫ് സംരക്ഷണത്തെ ഇല്ലാതാക്കുന്നതാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ എന്ന് വാർത്താ സമ്മേളനത്തിൽ എസ് എം എഫ്, എസ് കെ എം എം എ നേതാക്കൾ പറഞ്ഞു. ഇപ്പോൾ ജെ.പി.സിക്ക് മുമ്പാകെയാണുള്ള ബിൽ അടുത്ത പാർലമെൻ്റ് സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടാനിരിക്കുകയാണ്.
രാജ്യത്തെ പല പ്രദേശങ്ങളിലും മുസ്ലിം ന്യൂനപക്ഷം സകല മേഖലകളിലും പിന്നോക്കമായതിനാൽ അവരുടെ ഉന്നമനത്തിന് സച്ചാർ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ യു.പി.എ ഗവൺമെൻറ് അനുവദിച്ച മദ്രസകൾ (പാഠശാലകൾ) അടച്ചു പൂട്ടാനുള്ള കേന്ദ്ര ബാലാവകാശ കമ്മീഷൻ്റെ തീരുമാനം പ്രതിഷേധാർഹമാണ്. മദ്രസകൾ തീവ്രവാദത്തിൻ്റേയും ബോംബ് നിർമ്മാണത്തിൻ്റേയും കേന്ദ്രങ്ങളാണെന്ന കമ്മീഷൻ്റെ കണ്ടെത്തൽ സംഘ് പരിവാറിൻ്റെ അജണ്ടയാണ്.മദ്രസകൾ പൂട്ടണമെന്ന് കമ്മീൻ്റെ തീരുമാനത്തിന് ബഹു. സുപ്രീം കോടതി സ്റ്റേ നൽകിയത് സ്വാഗതാർഹമാണ്.ഇക്കാര്യത്തിൽ അന്തിമ വിധിയോ പാർലമെൻറ് തീരുമാനമോ ഉണ്ടാവേണ്ടതുണ്ട്.
കേരളത്തിലെ പരമ്പരാഗതമായ മത സൗഹാർദ്ദത്തിന് തടസ്സമുണ്ടാക്കുന്ന വിധം ഒരു മത വിഭാഗത്തെ പ്രത്യേകം ടാർഗറ്റ് ചെയ്ത് കുറ്റകൃത്യങ്ങൾ അവർക്ക് നേരെ മാത്രമായി ആരോപിക്കുകയും മലപ്പുറം ജില്ലയിയെ തീവ്രവാദ ഹബ്ബാക്കി ചിത്രീകരിക്കുകയും ചെയ്ത് ചില കേന്ദ്രങ്ങൾ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയാണ്. ഇത്തരം സാഹചര്യത്തിലാണ് പ്രക്ഷോഭങ്ങൾക്ക് എസ്.എം.എഫും എസ്.കെ.എം.എം.എയും രൂപം നൽകുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഉംറ തീർഥാടനത്തിനെത്തിയ വിശ്വാസി മക്കയിൽ മരിച്ചു
സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി.അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിക്കും.എസ്.എം.എഫ് സംസ്ഥാന ട്രഷറർ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സമര പ്രഖ്യാപനം നടത്തും. സമസ്ത ട്രഷറർ കൊയ്യോട് ഉമ്മർ മുസ്ല്യാർ മുഖ്യ പ്രഭാഷണം നടത്തും. മദ്രസ മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.ടി.ഹംസ മുസ്ല്യാർ പ്രാർത്ഥനക്ക് നേതൃത്വം നൽകും.
എം.കെ.രാഘവൻ എം.പി, അഡ്വ.ഹാരിസ് ബീരാൻ എം.പി, ഡോ.എം.കെ.മുനീർ എം.എൽ.എ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, പുത്തനഴി മൊയ്തീൻ ഫൈസി,യു.ഷാഫി ഹാജി പ്രസംഗിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി പ്രമേയ പ്രഭാഷണം നടത്തും.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]