മലപ്പുറം കെഎസ്ആർടിസി ബസ് ടെർമിനൽ ഉടൻ കമ്മീഷൻ ചെയ്യണം – വെൽഫെയർ പാർട്ടി
മലപ്പുറം: ജില്ല ആസ്ഥാനത്തുള്ള കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ് നിർമാണം പൂർത്തിയാക്കി ഉടൻ കമ്മീഷൻ ചെയ്യാൻ ഗവണ്മെന്റ് തയ്യാറാവണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇനിയും സാങ്കേതികത്വം പറഞ്ഞ് മുന്നോട്ടു പോവാനാണ് സർക്കാരിന്റെയും മലപ്പുറത്തെ ജനപ്രതിനിധികളുടെയും തീരുമാനമെങ്കിൽ പൊതുജനങ്ങളെ മുൻനിർത്തി ജനകീയ സമരത്തിന് വെൽഫെയർ പാർട്ടി നേത്യത്വം നൽകുമെന്നും സമ്മേളനം മുന്നറിയിപ്പ് നൽകി.
സംസ്ഥാന സെക്രട്ടറി ഡോ. അൻസാർ അബൂബക്കർ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ഇസി ആയിഷ, വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഫസ്ന മിയാൻ, വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം മുനീബ് എലങ്കമൽ, ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ജംഷീൽ അബൂബക്കർ, വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി അഷ്‌റഫലി കട്ടുപ്പാറ, ടീം വെൽഫെയർ ജില്ല ക്യാപ്റ്റൻ ശാക്കിർ മോങ്ങം, മഹ്ബൂബുറഹ്‌മാൻ, കെഎൻ അബ്ദുൽ ജലീൽ, എ. സദ്‌റുദ്ദീൻ, ടി അഫ്സൽ, സാജിദ പൂക്കോട്ടുർ, രമ്യ രമേശ് തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് അഹമ്മദ് ശരീഫ് അധ്യക്ഷനായിരുന്നു.
ഉംറ തീർഥാടനത്തിനെത്തിയ വിശ്വാസി മക്കയിൽ മരിച്ചു
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]