മലപ്പുറം മുൻ കലക്ടറുടെ ഹിന്ദു ഉദ്യോ​ഗസ്ഥ വാട്സ്ആപ്പ് കൂട്ടായ്മ; ഹാക്ക് ചെയ്തെന്ന് പരാതി

മലപ്പുറം മുൻ കലക്ടറുടെ ഹിന്ദു ഉദ്യോ​ഗസ്ഥ വാട്സ്ആപ്പ് കൂട്ടായ്മ; ഹാക്ക് ചെയ്തെന്ന് പരാതി

തിരുവനന്തപുരം: മലയാളികളായ ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ്. മലപ്പുറം ജില്ല മുൻ കലക്ടറായ നിലവിലെ വ്യവസായ – വാണിജ്യ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്റെ പേരിലാണ് വാട്സ് ആപ്പ് പ്രത്യക്ഷപ്പെട്ടത്. മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ഗ്രൂപ്പിന്റെ അഡ്മിന്‍ ​ഗോപാലകൃഷ്ണനായിരുന്നു. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്നും, മറ്റാരോ തന്റെ പേരില്‍ വ്യാജഗ്രൂപ്പ് നിര്‍മിച്ചതാണെന്നുമാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം.

കഴിഞ്ഞ ദിവസമാണ് ഹിന്ദു ഉദ്യോഗസ്ഥരുടെ പേരില്‍ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്തെ പതിനൊന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഗ്രൂപ്പിലേക്ക് ആഡ് ചെയ്തതിന് പിന്നാലെ ചില ഉദ്യോഗസ്ഥര്‍ കെ. ഗോപാലകൃഷ്ണനോട് നേരിട്ട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും, കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളവരെ ഉള്‍പ്പെടുത്തി മറ്റാരോ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തതാണെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ക്ക് ഗോപാലകൃഷ്ണന്‍ ഓഡിയോ സന്ദേശം അയച്ചിരുന്നു. പിന്നാലെ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നല്‍കുകയും ചെയ്തു. ഐ എ എസ് ഉദ്യോ​ഗസ്ഥരുടെ ഫോൺ ഹാക്ക് ചെയ്താണ് ​ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തതെങ്കിൽ അത് വൻ സുരക്ഷാ വീഴ്ച്ചയിലേക്കാണ് വഴി തുറന്നിരിക്കുന്നത്.

മുനമ്പം വഖഫ് വിഷയം; സർക്കാർ മെല്ലപ്പോക്ക് വർ​ഗീയ പ്രചാരണത്തിന് കാരണമാകുമെന്ന് കുഞ്ഞാലിക്കുട്ടി

Sharing is caring!