രാജ്യത്തിന്റെ അഭിമാനമായ മലപ്പുറത്തുകാരൻ അനസ് എടത്തൊടിക ബൂട്ടഴിച്ചു
മലപ്പുറം: ജില്ലയിലെ പുതുതലമുറയിലെ തലയെടുപ്പുള്ള മറ്റൊരു അന്താരാഷ്ട്ര ഫുട്ബോൾ താരം കൂടി പ്രൊഫഷണൽ ഫുട്ബോളിൽ നിന്നു വിരമിച്ചു. മുന്‍ ഇന്ത്യന്‍ പ്രതിരോധ നിര താരവും മലപ്പുറം എഫ് സിയുടെ കളിക്കാരനുമായ അനസ് എടത്തൊടികയാണ് ബൂട്ടഴിച്ചത്. സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്‍സിക്കായുള്ള അവസാന മത്സരത്തിനുശേഷമാണ് വിരമിക്കൽ പ്രഖ്യാപനം. ഈ സീസണിൽ മലപ്പുറം എഫ്‍സിയുടെ നായകനായിരുന്നു.
2019 ജനുവരി 15ന് അദ്ദേഹം ബഹ്റൈനെതിരെ ഷാർജയിലെ ഷാർജ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയുടെ മത്സരത്തിനുശേഷമായിരുന്നു അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചത്.
കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ക്ലബുകള്‍ക്കായി ബൂട്ട് കെട്ടിയിട്ടുണ്ട്. 2007ൽ മുംബൈ എഫ്‍സിയിൽ ചേർന്ന അനസ് ആദ്യ വർഷം തന്നെ ടീമിന് ഐ ലീഗ് രണ്ടാം ഡിവിഷൻ കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. മുംബൈ ടീമിലെ മികച്ച പ്രകടനത്തിനു പിന്നാലെ 2011ല്‍ വമ്പന്‍ തുകയ്ക്ക് പൂനെ എഫ്‍സി താരത്തെ സ്വന്തമാക്കി. ടീമിനായി നാല് വർഷം കളിച്ചു. 2014ൽ പൂനെ ടീമിനെ ഏഷ്യൻ ക്ലബ് ഫുട്ബോളിലും ഐ ലീഗിലും നയിച്ച അനസിനെ ക്ലബ് തങ്ങളുടെ ബെസ്റ്റ് പ്ലെയർ അവാർഡായ ഐയൺ മാൻ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. ഐഎസ്‍എല്‍ രണ്ടാം സീസണിൽ ഡൽഹി ഡൈനാമോസ് പ്രതിരോധനിരയിലെത്തി. ക്ലബിലെ മികച്ച പ്രകടനത്തിലൂടെ പരിശീലകനായ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം റോബർട്ടോ കാർലോസിന്‍റെ ഇഷ്ട താരവുമായി.
ജേഷ്ഠൻ ഗൾഫിലേക്ക് പോകാൻ മണിക്കൂറുകൾ ശേഷിക്കേ യുവാവ് ട്രെയിൻ തട്ടി മരിച്ചു
ഐഎസ്‍എല്ലിനു ശേഷം വൻ തുകയ്ക്ക് ഇന്ത്യയിലെ ഏറ്റവും പഴയ ക്ലബുകളിലൊന്നായ മോഹൻ ബഗാനു വേണ്ടി ഐ ലീഗ് കളിച്ചു. ടീമിനായി ഏഷ്യൻ ക്ലബ് ഫുട്ബോളിലും ഫെഡറേഷൻ കപ്പിലും മികച്ച പ്രകടനം നടത്തി. 2017ൽ ഐഎസ്‍എല്ലിലെ ഏറ്റവും ഉയർന്ന തുകയ്ക്ക്) ജംഷഡ്പൂർ എഫ്‍സി അനസിനെ സ്വന്തമാക്കി.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]