ഉച്ചകഴിഞ്ഞുള്ള ഹയർ സെക്കൻഡറി പരീക്ഷ; പിന്നിൽ ​ഗൂഢാലോചനയെന്ന് ആരോപണം

ഉച്ചകഴിഞ്ഞുള്ള ഹയർ സെക്കൻഡറി പരീക്ഷ; പിന്നിൽ ​ഗൂഢാലോചനയെന്ന് ആരോപണം

മലപ്പുറം: ഹയര്‍ സെക്കണ്ടറി പരീക്ഷ ഉച്ചതിരിഞ്ഞ് നടത്താനുള്ള നീക്കം പുനപരിശോധിക്കണമെന്ന് കേരളാ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ . എന്‍ സക്കീര്‍ സൈനുദ്ധീന്‍, ജനറല്‍ സെക്രട്ടറി കൃഷ്ണ ലീല ,ട്രഷറര്‍ ഒന്നാന്‍ കുഞ്ഞ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് മാസത്തെ കൊടും ചൂടില്‍ മൂന്ന് മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഉച്ചതിരിഞ്ഞ് നടത്തുന്നത് തികച്ചും അപ്രായോഗികമാണ്. പരീക്ഷെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് കടുത്ത പ്രയാസമുണ്ടാക്കും.

മാര്‍ച്ച് 3 മുതല്‍ 29 വരെ പതിനെട്ട് ദിവസങ്ങളിലായാണ് പരീക്ഷ നടത്താന്‍ തീരുനാനിച്ചിട്ടുള്ളത്. ഈ പരീക്ഷയോടൊപ്പം നടക്കുന്ന പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷക്ക് മിക്ക രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതാനുണ്ടാവും. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ തുടര്‍ച്ചയായി ഒന്‍പത് പരീക്ഷകളാണ് ഉച്ചതിരിഞ്ഞ് എഴുതേണ്ടി വരിക. ദേശീയ മത്സര പരീക്ഷകളുടെ റാങ്കിംഗിനു ഹയര്‍ സെക്കണ്ടറി പരീക്ഷാ മാര്‍ക്ക് പരിഗണിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് മികച്ച രീതിയില്‍ പൊതുപരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യമുണ്ടവുമെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

മാര്‍ച്ച് ആദ്യവാരം റംസാന്‍ വ്രതം കൂടി ആരംഭിക്കുന്നതിനാല്‍ മൂന്നു മണിക്കൂറോളം നീളുന്ന പരീക്ഷകള്‍ ഉച്ചക്ക് ശേഷം നടത്തുന്നത് റംസാന്‍ നോമ്പ് ആചരിക്കുന്ന കുട്ടികള്‍ക്കും പരീക്ഷാ നടത്തിപ്പ് ജോലിയുള്ള അധ്യാപകര്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കും. ഒരു ദിവസം തന്നെ വിവിധ വിഷയങ്ങളില്‍ പരീക്ഷ നടക്കുന്ന ഹയര്‍ സെക്കണ്ടറിയില്‍ പരീക്ഷകള്‍ അവസാനിച്ച് ഉത്തരപേപ്പറുകള്‍ വേര്‍തിരിച്ച് പാക്ക് ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്നതിനാല്‍ സ്‌കൂളുകള്‍ക്ക് അതാത് ദിവസം ഉത്തരപേപ്പറുകള്‍ മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയക്കാന്‍ കഴിയാതെ വരുന്ന സാഹചര്യം ഇതോടെയുണ്ടകും. നിലവിൽ ഓഫീസ് ജീവനക്കാരില്ലാതെ ചോദ്യ പേപ്പറുകളുടെ രാത്രി സുരക്ഷക്കടക്കം പ്രയാസപ്പെടുന്ന പ്രിൻസിപ്പൽമാർക്ക് അയക്കാന്‍ കഴിയാത്ത ഉത്തരക്കടലാസുകള്‍ സ്‌കൂളില്‍ സൂക്ഷിക്കുന്നതിനുള്ള പ്രയാസം വേറെയും ഉണ്ടാവും. പരീക്ഷാ നടത്തിപ്പു ചുമതലയുള്ള ചീഫ് ,ഡെപ്യൂട്ടി ചീഫ് എന്നിവര്‍ക്ക് ഈ ജോലികള്‍ പൂര്‍ത്തിയാക്കി രാത്രിയോടെ മാത്രം സ്‌കൂളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയൂ.

ജേഷ്ഠൻ ​ഗൾഫിലേക്ക് പോകാൻ മണിക്കൂറുകൾ ശേഷിക്കേ യുവാവ് ട്രെയിൻ തട്ടി മരിച്ചു

ഒന്നേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം മാത്രമുള്ള എസ് എസ് എല്‍ സി പരീക്ഷ രാവിലെ നടത്താന്‍ തീരുമാനിക്കുകയും പതിനെട്ട് ദിവസങ്ങളിലായി നടക്കുന്ന മൂന്നു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ എല്ലാം ഉച്ചതിരിഞ്ഞ് ക്രമീകരിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുള്ളതായി ഭാരവാഹികള്‍ ആരോപിച്ചു.

Sharing is caring!