ജേഷ്ഠൻ ​ഗൾഫിലേക്ക് പോകാൻ മണിക്കൂറുകൾ ശേഷിക്കേ യുവാവ് ട്രെയിൻ തട്ടി മരിച്ചു

ജേഷ്ഠൻ ​ഗൾഫിലേക്ക് പോകാൻ മണിക്കൂറുകൾ ശേഷിക്കേ യുവാവ് ട്രെയിൻ തട്ടി മരിച്ചു

താനൂർ: ജേഷ്ഠൻ വിദേശത്തേക്ക് പോകാൻ മണിക്കൂറുകൾ ശേഷിക്കേ അനിയനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. താനൂർ പരിയാപുരം അടീപറമ്പത്ത് വിഷ്ണുദാസിന്റെ മകൻ ഷിജിൽ (29) ആണ് മരണപെട്ടത്. മുക്കോല റെയിൽവേ ട്രാക്കിൽ ഉച്ചക്ക് കോഴിക്കോട് നിന്ന് 1:45ന് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസ്സ്‌ ആണ് തട്ടിയത്.

ഷിജിലിന്റെ ജേഷ്ഠൻ ഇന്ന് വൈകിട്ടാണ് ​ഗൾഫിലേക്ക് പോകാനിരുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അടക്കമുള്ളവർ ഉച്ചക്ക് വീട്ടിൽ വരികയും ഇവരോടൊപ്പം ഭക്ഷണം കഴിച്ച ശേഷം ഷിജിൽ പുറത്തേക്ക് ഇറങ്ങുകയുമായിരുന്നു. ലോക്കോ പൈലറ്റ് വിവരം നൽകിയതനുസരിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം ട്രാക്കിൽ കണ്ടെത്തിയത്.

ഷജിലും നേരത്തെ ​ഗൾഫിലായിരുന്നു അതിന് ശേഷം നാട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. താനൂർ റെയിൽവേ സ്റ്റേഷൻ മാസ്റ്റർ പ്രവീൺ വിവരം അറിയിച്ചതിനെ തുടർന്ന് ടി ഡി ആർ എഫ് വളണ്ടിയർമാരും താനൂർ പോലിസും തിരൂർ ആർ പി എഫും ട്രോമ കെയറും ചേർന്ന് മൃതദേഹം ട്രാക്കിൽ നിന്നും മാറ്റി താനൂർ സി ഐയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തിരൂരങ്ങാടി ഗവണ്മെന്റ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മൃതദേഹം നീക്കി.

കോഴിക്കോട് ബൈക്കും ബസു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

ടി ഡി ആർ എഫ് വളണ്ടിയർമാരായ ആഷിക്ക് താനൂർ, ഷഫീക്ക് ബാബു, അർഷാദ്, ഹരിപ്രസാദ്, സചിതാനന്ദൻ, സമീർ, ഹാരിസ് എന്നിവരും സന്നദ്ധ പ്രവർത്തകരായ അബ്ബാസ്, റിയാസ് എന്നിവരും സ്ഥലത്തെത്തി മൃതദേഹം നീക്കുന്നതിന് വേണ്ട സഹായം ചെയ്ത് നൽകി.

Sharing is caring!