ട്രൈബൽ ഹോസ്റ്റലിലെ കുട്ടികൾക്ക് ഗോത്രവർധൻ പദ്ധതിയിൽ വിമാനത്താവളത്തിലേക്ക് യാത്രയൊരുക്കി

ട്രൈബൽ ഹോസ്റ്റലിലെ കുട്ടികൾക്ക് ഗോത്രവർധൻ പദ്ധതിയിൽ വിമാനത്താവളത്തിലേക്ക് യാത്രയൊരുക്കി

മഞ്ചേരി: കേരള സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി ആരംഭിച്ചിട്ടുള്ള ‘ഗോത്രവര്‍ദ്ധന്‍’ പരിപാടിക്ക് ജില്ലയില്‍ തുടക്കമായി. മഞ്ചേരിയിലെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയാണ് ജില്ലയില്‍ നേതൃത്വം നല്‍കുന്നത്.

ഇതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ താഴെക്കോട് പ്രദേശത്തെ കുട്ടികള്‍ താമസിക്കുന്ന സായി സ്‌നേഹതീരം’ ട്രൈബല്‍ ഹോസ്റ്റലിലെ 60 കുട്ടികള്‍ക്ക് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പ്രത്യേക യാത്ര സംഘടിപ്പിച്ചു. യാത്ര മലപ്പുറം കമ്മ്യൂണിറ്റി ഹാളില്‍ നിന്ന് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ. സനില്‍കുമാര്‍ ഫ്ലാ​ഗ് ഓഫ് ചെയ്തു. കുട്ടികളുമായി കുറച്ച് സമയം അദ്ദേഹം ചെലവഴിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും പെരിന്തല്‍മണ്ണ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയും പെരിന്തല്‍മണ്ണ ബാര്‍ അസോസിയേഷനും അല്‍ഷിഫ കോളേജ് ഓഫ് ഫാര്‍മസിയൂം സംയുക്തമായാണ് യാത്ര നടപ്പിലാക്കിയത്.

കുട്ടികള്‍ക്ക് വിമാനങ്ങള്‍ അടുത്തു കാണാനും ക്യാബിന്‍ ക്രൂവുമായി നേരിട്ട് സംവദിക്കാനും സൗകര്യമൊരുക്കി. കാലിക്കറ്റ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ ദിലീപിന്റെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ കുട്ടികളെ സ്വീകരിച്ചു. ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജിയുമായ എസ്.സൂരജ്, പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതി (രണ്ട്) ജഡ്ജി എം.പി. ഷൈജല്‍, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സീനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജ് എം. ഷാബിര്‍ ഇബ്രാഹിം, സായി സ്‌നേഹതീരം ഹോസ്റ്റല്‍ ഡയറക്ടര്‍ കെ. ആര്‍. രവി, ഹോസ്റ്റല്‍ ഭാരവാഹികള്‍, പാരാലീഗല്‍ വളണ്ടിയര്‍മാരായ കെ.എന്‍ നവാസ് അലി, അബൂബക്കര്‍, സുഭാഷ് പടിഞ്ഞാറ്റുമ്മുറി എന്നിവര്‍ പങ്കെടുത്തു.

കോഴിക്കോട് ബൈക്കും ബസു കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

Sharing is caring!