വിവേചനത്തിൽ പ്രതിഷേധിച്ച് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

വിവേചനത്തിൽ പ്രതിഷേധിച്ച് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍

മലപ്പുറം: സര്‍ക്കാര്‍ ഇറക്കിയ ക്ഷാമാശ്വാസ ഉത്തരവില്‍ പെന്‍ഷന്‍കാരോട് വിവേചനം കാണിച്ചതിലും 40 മാസത്തെ കുടിശ്ശിക തുക നിഷേധിച്ചതിലും പ്രതിഷേധിച്ച് കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മലപ്പുറം നിയോജക മണ്ഡല കമ്മിറ്റി ജില്ലാ ട്രഷറിക്ക് മുന്‍പില്‍ പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും നടത്തി.

യോഗം ജില്ലാ സെക്രട്ടറി കെ. എ. സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി. മോഹനന്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സെക്രട്ടറി ഒ . പി. കെ. ഗഫൂര്‍, കെ. പി. സി. സി. മെമ്പര്‍ വി. എസ്. എന്‍. നമ്പൂതിരി, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. നന്ദനന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. പി. ശ്രീധരന്‍, ജില്ലാ കമ്മിറ്റി അംഗം ടി. അബ്ദുല്‍ റഫീഖ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് എം. ജയപ്രകാശ്, സനാവുള്ള, മോഹനന്‍ പടിഞ്ഞാറ്റുമുറി, ശ്രീധരന്‍ മാസ്റ്റര്‍, അയ്യപ്പന്‍, മമ്മദ്ക്കുട്ടി, പി. ചന്ദ്രിക, എന്‍. സഫിയ്യ, എന്നിവര്‍ നേതൃത്വം നല്‍കി.

കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവ്

Sharing is caring!