കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവ്

കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവ്

പെരിന്തൽമണ്ണ: സെവനപ്പില്‍ മദ്യം ഒഴിച്ചുനല്‍കി മയക്കിയ ശേഷം കളിത്തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും പിഴയും. പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയിലെ ജീവനക്കാരിയെ 2021ൽ പീഡിപ്പിച്ച കേസിലാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷ വിധിച്ചത്. പെരിന്തല്‍മണ്ണ പരിയാപുരം പണിക്കരുകാട് പറങ്കമൂട്ടില്‍ ജോണ്‍ പി. ജേക്കബി(42)നെയാണ് ശിക്ഷിച്ചത്.

2021ല്‍ പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടക്കത്തില്‍ പരാതി വ്യാജമാണെന്ന രീതിയില്‍വരെ പ്രചരണം നടന്നിരുന്നു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിയുന്നത്. കൂടെ ജോലിചെയ്തിരുന്ന കീഴ്ജീവനക്കാരിയെ താമസസഥലത്തെത്തിച്ച് സെവനപ്പില്‍ മദ്യം കലര്‍ത്തി നല്‍കുകയും തോക്കാണെന്നു പറഞ്ഞു കളിത്തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ലൈംഗീകാതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

യുവതിയെ സത്ക്കാരം നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചാണ് പ്രതിയുടെ താമസ സ്ഥലത്തേക്ക് എത്തിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷയില്‍ പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും രണ്ടുമാസവും അധിക കഠിനതടവും അനുഭവിക്കണം. പിഴ അടച്ചാല്‍ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി.

പ്രതിയെ സംഭവത്തിനു ആശുപത്രിയില്‍നിന്നും പുറത്താക്കിയിരുന്നു. സംഭവം നടക്കുന്നതിന്റെ ഒന്നര മാസം മുമ്പു മാത്രം ജോലിയില്‍ പ്രവേശിച്ച യുവതിയെയാണു ഇത്തരത്തില്‍ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിനു ശേഷം യുവതി ഹോസ്പിറ്റലില്‍ പോയിരുന്നില്ല. നേരത്തെ ആശുപത്രി ജീവനക്കാര്‍ യാത്രപോകാനെന്നു പറഞ്ഞു പ്ലാന്‍ ചെയ്യുകയും പിന്നീട് യാത്ര മാറ്റിവെച്ചു പ്രതിയുടെ താമസ സ്ഥലത്തു പാര്‍ട്ടിവെക്കുകയായിരുന്നുവെന്നുമായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകരില്‍ ചിലര്‍ മൊഴി നല്‍കിയിരുന്നത്.

കോട്ടയ്ക്കലിലെ സ്കൂളിൽ ക്രിക്കറ്റ് പരിശീലനത്തിനിടെ പരുക്കേറ്റ വിദ്യാർഥിനി മരിച്ചു

തോക്കാണെന്നു പറഞ്ഞു ചൂണ്ടിക്കാട്ടിയ വസ്തു പരിശോധനക്കയച്ചപ്പോഴാണു ഇത് യഥാര്‍ഥ തോക്കല്ലെന്നു മനസ്സിലായത്. പിന്നീട് യുവതിയെ മെഡിക്കല്‍ പരിശോധന നടത്തിയും മറ്റു രേഖകളും പരിശോധിച്ചാണു കുറ്റകത്യം വ്യക്തമായാത്. നേരത്തെ പ്രതിയുടെ സുഹൃത്തും കേസില്‍ പ്രതിയായിരുന്നെങ്കിലും പിന്നീട് നടന്ന അന്വേഷണത്തില്‍ കുറ്റക്കാരനെല്ലന്നു വ്യക്തമാകുകയായിരുന്നു. പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്പെക്ടറായിരുന്ന സുനില്‍ പുളിക്കല്‍, സബ് ഇന്‍സ്പെക്ടര്‍ സി.കെ. നൗഷാദ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് അയച്ചു.

Sharing is caring!