കോട്ടയ്ക്കലിലെ സ്കൂളിൽ ക്രിക്കറ്റ് പരിശീലനത്തിനിടെ പരുക്കേറ്റ വിദ്യാർഥിനി മരിച്ചു

കോട്ടയ്ക്കലിലെ സ്കൂളിൽ ക്രിക്കറ്റ് പരിശീലനത്തിനിടെ പരുക്കേറ്റ വിദ്യാർഥിനി മരിച്ചു

കോട്ടയ്ക്കല്‍: സ്‌കൂളില്‍ ക്രിക്കറ്റ് പരിശീലിക്കുന്നതിനിടെ തലയ്ക്ക് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. കോട്ടൂര്‍ എ.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി മഹാരാഷ്ട്ര സ്വദേശിനി തപസ്യ(15)യാണു മരിച്ചത്.

മഹാരാഷ്ട്ര സാങ്ഗ്ലി ജില്ലയിലെ വീട്ട സ്വദേശിയും കോട്ടയ്ക്കലില്‍ സ്വര്‍ണവ്യാപാരമേഖലയില്‍ ജോലിക്കാരനുമായ പരശുറാം സേട്ടുവിന്റെ മകളാണ്.  ഒരാഴ്ച മുന്‍പാണ് സംഭവം. സ്‌കൂളില്‍ ക്രിക്കറ്റ് പരിശീലിക്കുന്നതിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തപസ്യയെ ആദ്യം കോട്ടയ്ക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മഹാരാഷ്ട്രയിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അവിടെവെച്ച് ബുധനാഴ്ച മരണം സംഭവിക്കുകയായിരുന്നു.

പൊന്മള മേല്‍മുറിയിലാണ് പരശുറാം സേട്ടുവിന്റെ കുടുംബം വര്‍ഷങ്ങളായി താമസിക്കുന്നത്. മാതാവ്: സുപ്രിയ. സഹോദരങ്ങള്‍: സ്‌നേഹ, വേദാന്ത്.

അഞ്ച് വയസുകാരൻ എടപ്പാളിൽ കുളത്തിൽ വീണു മരിച്ചു

Sharing is caring!