നായ കുറുകേ ചാടി ഓട്ടോ മറിഞ്ഞു; എടപ്പാളിലെ സ്വദേശി മരിച്ചു
എടപ്പാൾ: എടപ്പാളിൽ നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. സംഭവത്തിൽ ഡ്രൈവർ മരിച്ചു. വട്ടംകുളം കാന്തള്ളൂർ സ്വദേശി പ്രജീഷ്(43)ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
യാത്രക്കാരനുമായി പോകുന്നതിനിടെയാണ് നായ കുറുകെ ചാടിയത്. പെട്ടെന്ന് സഡൻ ബ്രേക്കിട്ടതോടെ ഓട്ടോറിക്ഷ മറിയുകയായിരുന്നു. അപകടം കണ്ട് നാട്ടുകാർ ഓടിക്കൂടി പ്രജീഷിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
ഉച്ച തിരിഞ്ഞ് മൂന്നു മണിയോടെ മരണം സ്ഥിരീകരിച്ചത്. എന്നാൽ ഓട്ടോയിലെ യാത്രക്കാരന് സാരമായ പരിക്കുകളില്ല. പ്രജീഷിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
അഞ്ച് വയസുകാരൻ എടപ്പാളിൽ കുളത്തിൽ വീണു മരിച്ചു
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




