ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം, കെ എസ് ആർ ടി സി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
പൊന്നാനി: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ലൈസൻസ് എം വി ഡി സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച പൊന്നാനി ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് തിരുവമ്പാടി സ്വദേശി അബ്ദുൽ അസീസിന്റെ(45) ലൈസൻസാണ് പൊന്നാനി എം വി ഡി സസ്പെൻഡ് ചെയ്തത്.
ചൊവ്വാഴ്ച് വൈകിട്ട് തിരുരിൽനിന്ന് പൊന്നാനിയിലേക്കു വരുന്നതിനിടെയാണ് അബ്ദുൽ അസീസ് മൊബൈൽ ഫോൺ ഉപയോഗിച്ചത്. ഡ്രൈവർ അശ്രദ്ധമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ ഇതു യാത്രക്കാർ മൊബൈൽ ക്യാമറയിൽ പകർത്തി സമൂഹമാധ്യമത്തിലൂടെ മോട്ടർ വാഹന വകുപ്പിനെ അറിയിക്കുകയായിരുന്നു. പൊന്നാനി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് അസീസ്.
അഞ്ച് വയസുകാരൻ എടപ്പാളിൽ കുളത്തിൽ വീണു മരിച്ചു
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




