എടപ്പാളിൽ ബൈക്കപകടം; ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരുക്ക്
എടപ്പാള്‍ : ദേശീയപാതാ 66 അയങ്കലത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തവനൂര്‍ കടകശ്ശേരി പാറപ്പുറത്ത് അമ്മദ് (55) ആണ് മരിച്ചത്.
പരുക്കേറ്റ പാറപ്പുറം സ്വദേശികളായ ഖൈഫ് (19),അല്‍ത്താഫ് (20), മുഹ്യുദീന്‍ ഫാസില്‍ (21) എന്നിവരെ എടപ്പാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. രാത്രി 8.20 ന് അയങ്കലം പെട്രോള്‍ പമ്പിന് സമീപത്തായാണ് അപകടം നടന്നത്. അമ്മദിനെ കുറ്റിപ്പുറം അമാന ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം അമാന ഹോസ്പിറ്റലില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.
നാട്ടിലെത്തിയ കാളികാവ് സ്വദേശിയായ പ്രവാസി ട്രെയിൻ തട്ടി മരിച്ചു
RECENT NEWS
നിലമ്പൂര്‍ നഗരസഭയിലും, 7 പഞ്ചായത്തുകളിലുംവിജയം; പിതാവിന്റെ സ്വപ്നം പൂർത്തീകരിക്കാനായെന്ന് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂര്‍ നഗരസഭയും പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും കഴിഞ്ഞ തവണ ഇടതുപക്ഷമാണ് വിജയിച്ചിരുന്നത്.




