ഉരുൾപൊട്ടൽ ദുരന്തബാധിതരോട് കേന്ദ്രസർക്കാർ കാണിക്കുന്നത് വിദ്വേഷ രാഷ്ട്രീയം
അരീക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരോട് കേന്ദ്രസർക്കാർ കാണിക്കുന്നത് വിദ്വേഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വികൃതമായ മുഖമാണെന്ന് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി പറഞ്ഞു. ഏറനാട് നിയോജക മണ്ഡലത്തിലെ തെരട്ടമ്മലിൽ കോർണർ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ദുരന്തബാധിതർക്ക് ഇതുവരെ കേന്ദ്രസർക്കാർ ധനസഹായം നൽകിയിട്ടില്ല. ഇതേ അവസ്ഥ തന്നെയാണ് ഹിമാചൽപ്രദേശിലും നമ്മൾ കണ്ടത്. ഇവരുടെ വിലകുറഞ്ഞ രാഷ്ട്രീയ മൂലം വലിയ ദുരന്തങ്ങൾ സംഭവിക്കുമ്പോഴും ദേശീയ ദുരന്തമായി അതിനെ പ്രഖ്യാപിക്കുന്നില്ല. അവിടെയും നഷ്ടപരിഹാരം നൽകിയില്ല.
രാഹുൽ ഗാന്ധിയെ കുറിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കുന്നതിന് വേണ്ടി ബിജെപി കഴിഞ്ഞ പത്തു വർഷകാലമായി നിരവധി കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവർ അദ്ദേഹത്തിൻറെ ലോക്സഭ അംഗത്വം എടുത്തു കളഞ്ഞു. ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കി. നുണ പ്രചാരണങ്ങളിലൂടെ പരമാവധി അധിക്ഷേപിക്കാൻ ശ്രമിച്ചു. എന്നിട്ടൊന്നും അദ്ദേഹം സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നിന്നും പിന്മാറാൻ തയ്യാറായില്ല. അദ്ദേഹം സത്യത്തിനു വേണ്ടി ഒരു യോദ്ധാവിനെ പോലെ പോരാടി. എവിടെ നിന്നാണ് അദ്ദേഹത്തിന് ഇത്ര ധൈര്യം കിട്ടിയെന്ന് സഹോദരി എന്ന നിലയിൽ ഞാൻ ചിന്തിക്കുമായിരുന്നു. എങ്ങനെയാണ് ഒരു മനുഷ്യന് ആയിരക്കണക്കിന് കിലോമീറ്റർ രാജ്യത്തിൻറെ ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് നടക്കാൻ കഴിയുന്നത്. ചില സമയത്ത് അദ്ദേഹത്തിൻറെ സുരക്ഷയെപ്പറ്റി എനിക്ക് ആശങ്കയുണ്ടായിരുന്നു. എൻറെ കുടുംബം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇത് നമ്മളെല്ലാവരും കൂടി ചേർന്ന് നടത്തേണ്ട പോരാട്ടമാണ്.
ഇപ്പോൾ രാജ്യത്ത് നടക്കുന്ന രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനത്തിലല്ല ഇന്ത്യയെന്ന ആശയം ഉണ്ടായിരിക്കുന്നത്. ഒരു തുള്ളി രക്തം പോലും ചിന്താതെ അഹിംസയുടെ സ്വാതന്ത്ര്യം നേടിയെടുത്ത ചരിത്രമാണ് നമ്മുടെ രാജ്യത്തിനുള്ളത്. ഇത്രയും വൈവിധ്യമുള്ള രാജ്യത്ത് എല്ലാവരും സൗഹാർദത്തോടെ ജീവിക്കുന്നു. സാധാരണ ജനങ്ങളെ ഏറ്റവും ഉയരത്തിൽ പ്രതിഷ്ഠിക്കുന്ന ഭരണഘടനയാണ് നമുക്കുള്ളത്. ജനാധിപത്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അതാണ്. ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് പ്രാധാന്യം. എന്നാൽ രാജ്യം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയം ഇതിൽ നിന്നും വ്യത്യസ്തമാണ്. ഈ രാജ്യത്തിൻറെ സത്വത്തെക്കുറിച്ച് അവർക്ക് യാതൊരു ബോധവുമില്ല. അവർ ജനാധിപത്യത്തെ നശിപ്പിക്കാനാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങൾക്കിടയിൽ വിദ്വേഷവും വെറുപ്പും പകയും പ്രചരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്. രാജ്യത്തെ വലിയ അഞ്ചോ ആറോ വ്യവസായികളെ സഹായിക്കുന്നതിനു വേണ്ടിയുള്ള തരത്തിലാണ് ബിജെപി നയങ്ങൾ രൂപീകരിക്കുന്നത്. ഇതുമൂലം രാജ്യത്തെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ അവഗണിക്കപ്പെടുന്നു. എങ്ങനെയെങ്കിലും രാജ്യത്ത് അധികാരത്തിൽ നിലനിൽക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞ പത്തുവർഷമായി നമ്മളിത് തുടർച്ചയായി കണ്ടുകൊണ്ടിരിക്കുകയാണ്.
ഉമർ ഫൈസിയെ തള്ളി സമസ്ത നേതൃത്വം വിവാദ പ്രസ്ഥാവനയുമായി ബന്ധമില്ല
ഇതേ രാഷ്ട്രീയമാണ് ഇവർ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരോടും കാണിക്കുന്നത്. ഈ തരത്തിലുള്ള രാഷ്ട്രീയത്തിന്റെ ഏറ്റവും വികൃത മുഖമായ മുഖമാണ് നിമ്മൾ ഇതിൽ കണ്ടത്. വയനാട്ടിലെ വിദ്യാഭ്യാസമുള്ള യുവാക്കൾക്ക് ജോലി ലഭിക്കണം, ഫുട്ബോൾ കളിക്കുന്ന യുവാക്കൾക്ക് പരിശീലനം ലഭിക്കണം, കായിക മേഖലയിൽ അടക്കം വലിയ പദ്ധതികൾ വരണം. സ്നേഹത്തോടെയും സൗഹാർദത്തോടെയും എങ്ങനെ ജീവിക്കാമെന്ന് വയനാട്ടുകാർ രാജ്യത്തിന് കാണിച്ചുകൊടുത്തു. ഇന്ത്യയുടെ സ്വത്വത്തിന് വേണ്ടി വയനാട്ടുകാർ നിലകൊണ്ടു. വിദ്വേഷത്തിന്റെ അങ്ങാടിയിൽ സ്നേഹത്തിൻറെ കട തുറക്കുമെന്ന് എൻ്റെ സഹോദരൻ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു. ആ കട ആദ്യം തുറന്നത് വയനാട്ടിലാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ദീപ ദാസ് മുൻഷി, അഡ്വ. ഹാരിസ് ബീരാൻ എംപി, ഹൈബി ഈഡൻ എംപി, തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ, വർക്കിങ് ചെയർമാൻ പികെ ബഷീർ എം എൽഎ, സിആർ മഹേഷ് എംഎൽഎ, നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ ഗഫൂർ കുറുമാടൻ, കെപി നൗഷാദലി, കെ കെ അബ്ദുള്ള കുട്ടി, അജീഷ് ഇടാലത്, പി പി സഫറുള്ള , എം പി മുഹമ്മദ്, സി.ടി റഷീദ്, ബിച്ചുട്ടി കണ്ണൻചേരി, അനൂബ് മൈത്ര, പാലത്തിങ്കൽ ബാപ്പുട്ടി, പി ചേക്കു മുസ്‌ലിയാർ, എ.ഡബ്ലിയു അബ്ദുറഹ്മാൻ, മുജീബ് ത്രാവോട് പങ്കെടുത്തു.
നാട്ടിലെത്തിയ കാളികാവ് സ്വദേശിയായ പ്രവാസി ട്രെയിൻ തട്ടി മരിച്ചു
RECENT NEWS
നിലമ്പൂര്‍ നഗരസഭയിലും, 7 പഞ്ചായത്തുകളിലുംവിജയം; പിതാവിന്റെ സ്വപ്നം പൂർത്തീകരിക്കാനായെന്ന് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂര്‍ നഗരസഭയും പോത്തുകല്‍, അമരമ്പലം പഞ്ചായത്തുകളും കഴിഞ്ഞ തവണ ഇടതുപക്ഷമാണ് വിജയിച്ചിരുന്നത്.




