നാട്ടിലെത്തിയ കാളികാവ് സ്വദേശിയായ പ്രവാസി ട്രെയിൻ തട്ടി മരിച്ചു
റിയാദ്: ജിദ്ദയിലെ പ്രവാസി നാട്ടിൽ ട്രെയിൻ തട്ടി മരിച്ചു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) ജിദ്ദ ഘടകത്തിൽ സജീവ പ്രവർത്തകനായ മലപ്പുറം കാളികാവ് സ്വദേശി ഷിബു കൂരി (43) ആണ് ട്രെയിൻ തട്ടി മരിച്ചു. തിങ്കൾ വൈകിട്ട് 7.30 ന് വാണിയമ്പലം വെള്ളാംബ്രത്ത് വെച്ച് ഷൊർണൂർ-നിലമ്പൂർ ട്രെയിൻ തട്ടിയായിരുന്നു അപകടം.
നിലമ്പൂരിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്. വീരാൻ കുട്ടി കൂരിയുടെയും സുബൈദയുടെയും മകനാണ്. ഭാര്യ: നജ്ല. മക്കൾ: അസ്ഹർ അലി, അർഹാൻ. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തി കാളികാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു. അവധിക്ക് നാട്ടിൽ നാട്ടിലെത്തിയതാണ്.
മലപ്പുറം-ബാംഗ്ലൂർ കെ എസ് ആർ ടി സി ബസ് അപകടത്തിൽ; പെട്ടു ഡ്രൈവർ മരിച്ചു
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




