മലപ്പുറം-ബാം​ഗ്ലൂർ കെ എസ് ആർ ടി സി ബസ് അപകടത്തിൽ; പെട്ടു ഡ്രൈവർ മരിച്ചു

മലപ്പുറം-ബാം​ഗ്ലൂർ കെ എസ് ആർ ടി സി ബസ് അപകടത്തിൽ; പെട്ടു ഡ്രൈവർ മരിച്ചു

മലപ്പുറം: മലപ്പുറത്ത് നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ബസ് ഡ്രൈവര്‍ തിരൂര്‍ വൈലത്തൂര്‍ പകര സ്വദേശി ഹസീബ് മരിച്ചു. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആർക്കും പരിക്കില്ല.

മലപ്പുറം ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഡീലെക്‌സ് സ്പെഷ്യൽ സർവീസ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലു മണിയോടെ മൈസൂരിനടുത്ത് നഞ്ചന്‍കോഡ് മതൂരിലാണ് അപകടം. മുന്നിൽ പോയ ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബസ് വെട്ടിച്ചപ്പോൾ ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിനിടെ തല വാഹനത്തില്‍ ഇടിച്ചതാണ് ഡ്രൈവറുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. മൃതദേഹം അവിടെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മലപ്പുറത്ത് നിന്നും കെ എസ് ആർ ടി സി ജീവനക്കാരും, ബന്ധുക്കളും അങ്ങോട്ട് തിരിച്ചിട്ടുണ്ട്.

യാത്രക്കാരെ മറ്റു ബസുകളിൽ ബാം​ഗ്ലൂരിലേക്ക് കൊണ്ടു പോയതായി കെ എസ് ആർ ടി സി അറിയിച്ചു.

തിരൂരിന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Sharing is caring!