വാഹനാപകടത്തിൽ ചങ്ങരംകുളം സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു
ചങ്ങരംകുളം: പാലക്കാട് കൊപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ചങ്ങരംകുളം കൊക്കൂർ സ്വദേശി സജ്ന ( 43 ) ഭർത്താവിന്‍റെ മാതാവ് ആയിഷ (74) എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലിരിക്കെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇരുവരും മരിച്ചത്.
കാറിലുണ്ടായിരുന്ന മറ്റൊരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്. കാര്‍ മതിലിലും സമീപത്തെ മരത്തിലും ഇടിച്ചു. അപകടം നടന്നയുടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടത്തിൽ കാര്‍ തകര്‍ന്നു.
തിരൂരിന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
RECENT NEWS
തിരുന്നാവായക്കടുത്ത് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു
തിരൂർ: തിരുന്നാവായ തെക്കൻ കുറ്റൂരിനും ഇടയിൽ വെച്ച് ഷൊർണ്ണൂർ കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നും വീണ് യുവാവ് മരണപ്പെട്ടു ഇന്നലെ രാത്രി 9:30 യോടാണ് സംഭവം. കോഴിക്കോട് നെടുവട്ടം സ്വദേശി ശങ്കുബാലൻ കണ്ടി ഹൗസ് പ്രമോദി ന്റെ മകൻ അരുൺ (26) ആണ് മരിച്ചത്. [...]