സ്വർണക്കടത്ത്: ലീഗ് നേതൃത്വം ഫൈസൽ ഇടശേരിയുടെ രാജി ആവശ്യപ്പെടണം- സി പി എം
മലപ്പുറം: സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ ജില്ലാ പഞ്ചായത്ത് തിരുന്നാവായ ഡിവിഷൻ അംഗം ഫൈസൽ ഇടശേരിയുടെ രാജി ആവശ്യപ്പെടാൻ മുസ്ലിംലീഗ് നേതൃത്വം തയ്യാറാകണമെന്ന് സി പി എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ദുബായിൽനിന്ന് സ്വർണം കടത്തിയതിന് ഫൈസൽ അറസ്‌റ്റിലായെന്നാണ് വാർത്ത. രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും നിയമവ്യവസ്ഥ അനുസരിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്‌താണ് അദ്ദേഹം ജില്ലാ പഞ്ചായത്തംഗമായി ചുമതലയേറ്റത്. സ്വർണക്കടത്തിലൂടെ അദ്ദേഹം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് ചെയ്‌തത്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്.
കേസിൽ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തിട്ടും ജില്ലാ പഞ്ചായത്തംഗത്വം രാജിവയ്ക്കാൻ സന്നദ്ധമല്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. രാജ്യത്തിന്റെ നിയമവ്യവസ്ഥ പരസ്യമായി ലംഘിച്ച ആളെ ജനപ്രതിനിധിയായി ലീഗ് ചുമക്കുന്നത് അപമാനമാണെന്നും സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
കേരളത്തിനെതിരായ ബി ജെ പി ക്യാംപെയിന് മുഖ്യമന്ത്രി ആയുധം കൊടുക്കുന്നു-കുഞ്ഞാലിക്കുട്ടി
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




