സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് നുവൈസിനെ അവാർഡിന് പരിഗണിച്ചത്.
ബിസിനസ് രംഗത്തു കാഴ്ചവെച്ച വൈവിധ്യവത്കരണം, ആഗോള വ്യാപനം, വത്യസ്ഥ കമ്പനികളുടെയും ഉപകമ്പനികളുടെയും നേതൃനിരയിൽ ഉൾകാഴ്ചയോടെയുള്ള പ്രവർത്തനം, സാമൂഹിക പ്രതിബദ്ധത, വിവിധ പൊതുസ്ഥാപനങ്ങളിലെ ഉന്നത സമിതികളിലെ സാന്നിധ്യം തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ്. കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന യൂത്ത് ബിസിനസ് കോൺക്ലേവിൽ പി.വി. അബ്ദുൽ വഹാബ് എം.പി നുവൈസിന് അവാർഡ് സമ്മാനിച്ചു. ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ, ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്, ഡോ. നഹാസ് മാള എന്നിവർ സംബന്ധിച്ചു.
കേരളത്തിനെതിരായ ബി ജെ പി ക്യാംപെയിന് മുഖ്യമന്ത്രി ആയുധം കൊടുക്കുന്നു-കുഞ്ഞാലിക്കുട്ടി
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




