എടവണ്ണയിലെ കൂൾബാർ ഉടമ വാഹനാപകടത്തിൽ മരിച്ചു

എടവണ്ണയിലെ കൂൾബാർ ഉടമ വാഹനാപകടത്തിൽ മരിച്ചു

എടവണ്ണ: കടയടച്ച് വീട്ടിലേക്ക് മടങ്ങും വഴി ബൈക്കിടിച്ച് വ്യാപാരി മരിച്ചു. പത്തപ്പിരിയം സ്വദേശി പരേതനായ വടക്കൻ അബുദുട്ടിയുടേയുംം ഉമ്മു കുൽസുവിന്റെയും മകൻ ഹിലാൽ (43) ആണ് മരിച്ചത്. വ്യാഴാഴ്ച്ച രാത്രി പത്തു മണിയോടെയായിരുന്നു അപകടം.

കാരക്കുന്ന് ചീനിക്കലിൽ കൂൾബാർ നടത്തുന്ന ഹിലാൽ കടപൂട്ടി റോഡ് മുറിച്ച് കടന്ന് വീട്ടിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്ക് ഇടിച്ചത്. നാട്ടുകാർ ഉടനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ-നസ്റിന. മക്കൾ- റസൽ അഹമ്മദ്, മുഹമ്മദ് റയാൻ.

നിലമ്പൂരിൽ ബാലികയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ

Sharing is caring!