നിലമ്പൂരിൽ ബാലികയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ

നിലമ്പൂരിൽ ബാലികയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ

നിലമ്പൂർ: നിലമ്പൂരിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒറീസ സ്വദേശി അറസ്റ്റിൽ. ബാലേശ്വർ ജില്ലക്കാരനായ എസ് കെ അലി ഹുസൻ (53) ആണ് കേസിലെ പ്രതി. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

അതിഥി തൊഴിലാളി കൂടിയായ അയൽവാസിയുടെ മകളെയാണ് ഇയാൾ പീഡിപ്പിച്ചത്. പലഹാരം വാഗ്ദാനം ചെയ്ത് മുറിയിലേക്ക് കൊണ്ടുവന്ന ശേഷം ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. കുട്ടി കരഞ്ഞുകൊണ്ട് മടങ്ങിയെത്തിയപ്പോൾ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പീഡനകാര്യം അറിയുന്നത്. നാട്ടുകാരും വീട്ടുകാരും ചേർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ആശുപത്രി അധികൃതർ വിവരം പോലീസിൽ അറിയിക്കുകയും ചെയ്തു. നിലമ്പൂർ എൽഐസി റോഡിലാണ് സംഭവം.

നിലമ്പൂർ പോലീസ് ഇയാളുടെ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ടൗൺ വിട്ടിട്ടില്ലെന്ന് കണ്ടെത്തി. പോലീസും നാട്ടുകാരും ചേർന്നാണ് അലിയെ ആക്രി കടയിൽ ഒളിച്ച നിലയിൽ കണ്ടെത്തിയത്. കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

അൻവറിനെതിരെ കൊലവിളി മുദ്രാവക്യവുമായി മലപ്പുറത്ത് വീണ്ടും സി പി എം പ്രകടനം

 

Sharing is caring!