അൻവറിനെതിരെ കൊലവിളി മുദ്രാവക്യവുമായി മലപ്പുറത്ത് വീണ്ടും സി പി എം പ്രകടനം

അൻവറിനെതിരെ കൊലവിളി മുദ്രാവക്യവുമായി മലപ്പുറത്ത് വീണ്ടും സി പി എം പ്രകടനം

നിലമ്പൂർ: പി വി അൻവർ എംഎൽഎക്കെതിരെ വീണ്ടും കൊലവിളി മുദ്രാവാക്യവുമായി സിപിഎം. എടപ്പറ്റ ലോക്കൽ കമ്മിറ്റി സമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലിയിലാണ് ഭീഷണി മുദ്രാവാക്യം ഉയര്‍ന്നത്. ‘പ്രസ്ഥാനത്തിന് നേരെ വന്നാൽ കയ്യും വെട്ടും കാലും വെട്ടും’ എന്നാണ് പ്രകടനത്തിൽ മുദ്രാവാക്യമായി വിളിച്ചത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പങ്കെടുത്ത പൊതു സമ്മേളനത്തിന് മുമ്പായിരുന്നു പ്രകടനം.

പാർട്ടിക്കും സർക്കാരിനുമെതിരെ വിമർശനമുയർത്തിയതിന് പിന്നാലെ പി.വി അൻവർ എംഎൽഎക്കെതിരെ നിലമ്പൂരിൽ സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിലും കൊലവിളി മുദ്രാവാക്യം ഉണ്ടായിരുന്നു. ഗോവിന്ദൻ മാഷ് കൈ ഞൊടിച്ചാൽ കൈയും കാലും വെട്ടി ചാലിയാർ പുഴയിൽ എറിയും എന്നായിരുന്നു അന്ന് പ്രവർത്തകർ ഉയർത്തിയ മുദ്രാവാക്യം.

പോർമുഖം തുറന്ന് ജലീലും അൻവറും; ജലീൽ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നതെന്ന് അൻവർ

Sharing is caring!