പോർമുഖം തുറന്ന് ജലീലും അൻവറും; ജലീൽ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നതെന്ന് അൻവർ

പോർമുഖം തുറന്ന് ജലീലും അൻവറും; ജലീൽ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നതെന്ന് അൻവർ

മലപ്പുറം: കെ.ടി. ജലീല്‍ ഒക്കെ മറ്റാരുടേയോ കാലിലാണ് നില്‍ക്കുന്നതെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. സ്വയം നില്‍ക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ടും ഭയം കൊണ്ടുമാകാം ജലീല്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് പിന്നാക്കം പോയതെന്നും അന്‍വര്‍ പറഞ്ഞു. എന്നാൽ താൻ സ്വന്തം കാലിലാണ് നിൽക്കുന്നതെന്നും തനിക്ക് ആരെയും ഭയക്കേണ്ട ആവശ്യമില്ലെന്നും ജലീൽ തിരിച്ചടിച്ചു. ഇങ്ങോട്ട് മാന്യതയെങ്കിൽ അങ്ങോട്ടും മാന്യത അല്ലെങ്കിൽ പിന്നെ അങ്ങനെയെന്നും അദ്ദേഹം അൻവറിനു മറുപടിയായി ഫേസ്ബുക്കിൽ കുറിച്ചു.

പി.വി. അന്‍വറിന്റെ രാഷ്ട്രീയ നിലപാടുകളോട് പൂര്‍ണവിയോജിപ്പാണെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരേ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന അന്‍വറിന്റെ വാദവും ജലീല്‍ തള്ളി. അന്‍വര്‍ പറഞ്ഞ ചില കാര്യങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് ആദ്യം പറഞ്ഞതിന് ശേഷമായിരുന്നു ജലീലിന്റെ പിന്മാറ്റം.

ഇതുസംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് അന്‍വറിന്റെ പ്രതികരണം. എന്നെ വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിരേ പറയില്ല എന്നാണ് കെ.ടി. ജലീല്‍ പറഞ്ഞത്. അപ്പോള്‍ ആരെങ്കിലും വെടിവെക്കും എന്ന് പറഞ്ഞു കാണും. അതുകൊണ്ട് മാറിയതാകും. മനുഷ്യന് ജീവന് പേടിയുണ്ടാകില്ലേ. ജീവന് പേടി നമുക്ക് തടയാന്‍ പറ്റില്ലാല്ലോ’- അന്‍വര്‍ പറഞ്ഞു.’

കെ.ടി. ജലീല്‍ ഒക്കെ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നത്. ഞാന്‍ എന്റെ സ്വന്തം കാല് ജനങ്ങളുടെ കാലില്‍ കയറ്റി വെച്ചാണ് നില്‍ക്കുന്നത്. അവര്‍ക്കൊന്നും സ്വയം നില്‍ക്കാന്‍ ശേഷി ഇല്ലാത്തതിന്, ജനകീയ വിഷയങ്ങള്‍ സത്യസന്ധമായി ധീരമായി ഏറ്റെടുക്കാന്‍ ശേഷി ഇല്ലാത്തതിന് കുറ്റം പറയാന്‍ പറ്റില്ല. ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്. അദ്ദേഹത്തിന് സംബന്ധിച്ച് അത്രയേ പറ്റുള്ളു. അതുകൊണ്ട് അദ്ദേഹം അങ്ങനെ തീരുമാനം എടുത്തിട്ടുണ്ടാകും.

ഈ ആരോപണങ്ങൾക്ക് മറുപടിയായി 2016ൽ അൻവർ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കവെ താൻ ചെയ്ത സൗജന്യ സേവനം പറഞ്ഞാണ് തിരിച്ചടിച്ചത്. 2016-ൽ അബ്ദുറഹിമാനും അൻവറും മൽസരിച്ച ഘട്ടത്തിലും ഒരു സാമ്പത്തിക സഹായം അവരോടും അഭ്യർത്ഥിച്ചിട്ടില്ല. അബ്ദുറഹ്മാനും അൻവറും ലോകസഭയിലേക്ക് പൊന്നാനിയിൽ നിന്ന് മൽസരിച്ച ഘട്ടങ്ങളിൽ, നിരവധി പൊതുയോഗങ്ങളിൽ ഞാൻ തൊണ്ടകീറി പ്രസംഗിച്ചിട്ടുണ്ട്. ആ സന്ദർഭത്തിലും സ്ഥാനാർത്ഥികളിൽ നിന്നോ തെരഞ്ഞെടുപ്പ് കമ്മിറ്റികളിൽ നിന്നോ കാറിന് എണ്ണയടിക്കാനോ വഴിച്ചെലവിനോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. സ്വന്തം കീശയിൽ നിന്ന് ഇല്ലാത്ത കാശെടുത്താണ് യോഗസ്ഥലങ്ങളിൽ ഓടിയെത്തിയത്. ഒരു പ്രമാണിയുടെയും ഊരമ്മേൽ, ഇന്നോളം ജലീൽ കൂരകെട്ടി താമസിച്ചിട്ടില്ല.

മിസ്റ്റർ യൂണിവേഴ്സ് മത്സരത്തിൽ നാലാം സ്ഥാനം സ്വന്തമാക്കി മലപ്പുറം സ്വദേശി

താങ്കൾക്ക് ശരിയെന്ന് തോന്നിയത് താങ്കൾ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ പറഞ്ഞു. സമ്പത്തിൻ്റെ കാര്യത്തിൽ മാത്രമേ താങ്കളെക്കാൾ ഞാൻ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കിൽ അങ്ങിനെന്ന് പറഞ്ഞാണ് ജലീൽ കുറിപ്പ് അവസാനിപ്പിച്ചത്.

Sharing is caring!