അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുന്നതെന്നും ജലീൽ പറഞ്ഞു. അൻവറിന്റെ രാഷ്ട്രീയത്തോട് തനിക്ക് യോജിപ്പില്ലെന്നും ഇടതു പക്ഷത്തിനൊപ്പം അടിയുറച്ചു നിക്കുന്നുവെന്നും ജലീൽ പറഞ്ഞു.
അൻവർ പൊലീസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ ശരിയുണ്ട്. താനും മുഖ്യമന്ത്രിയോടും പാർട്ടി സെക്രട്ടറിയോടും ഇക്കാര്യം പറഞ്ഞിരുന്നു. അൻവറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘത്തെ നിയോഗിച്ചുണ്ട്. അവരുടെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. എന്നാൽ അതിന് മുമ്പ് കാര്യങ്ങൾ കൈവിട്ടുപോയെന്നും ജലീൽ പറഞ്ഞു.
അൻവറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് കടുത്ത വിയോജിപ്പുണ്ട്. അതിന്റെ കൂടെ നിൽക്കില്ല. ഇടതുപക്ഷ സഹയാത്രികനായി തുടരും. വർഗീയ താത്പര്യമുള്ളവർ എല്ലാ കാലത്തും പൊലീസിലുണ്ട്. വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തെ ആക്രമിച്ചാൽ മതനിരപേക്ഷതയെ ദുർബലമാക്കും. വെടിവെച്ചുകൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തേയും തള്ളിപ്പറയില്ലെന്നും ജലീൽ പറഞ്ഞു.
പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ
അൻവർ ഏതെങ്കിലും സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുമെന്ന് കരുതാനാകില്ല. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് ആർഎസ്എസുകാരനാണെന്ന അൻവറിന്റെ പരാമർശം ശുദ്ധ അസംബന്ധമാണ്. രാഷ്ട്രീയ എതിരാളികൾ പോലും അങ്ങനെ പറയില്ലെന്നും കെ ടി ജലീൽ പറഞ്ഞു.
RECENT NEWS
സുരേഷ്ഗോപിയുടെ അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം
മലപ്പുറം: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കേന്ദ്രമന്ത്രി സുരേഷ്ഗോപി തുടരുന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ച് കേരളാ പത്രപ്രവര്‍ത്തക യൂണിയന് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും, യോഗവും സംഘടിപ്പിച്ചു. കെ.യു.ഡബ്ല്യൂ.ജെ [...]