മഞ്ചേരിയിൽ വിദ്യാര്‍ഥിയെ വീട്ടില്‍ വിളിച്ചു കയറ്റി പീഡനത്തിനിരയാക്കിയ അയല്‍വാസി അറസ്റ്റിലായി

മഞ്ചേരിയിൽ വിദ്യാര്‍ഥിയെ വീട്ടില്‍ വിളിച്ചു കയറ്റി പീഡനത്തിനിരയാക്കിയ അയല്‍വാസി അറസ്റ്റിലായി

മഞ്ചേരി: വിദ്യാര്‍ഥി വീട്ടില്‍ വിളിച്ചു കയറ്റി പീഡനത്തിനിരയാക്കിയ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പയ്യനാട് അമ്പലപ്പടി കോഴിപ്പൂവന്‍ ഹൗസില്‍ മുരളീധരന്‍ 48 ആണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. സ്‌കൂള്‍ വിട്ട് വരുന്ന അയല്‍വാസിയായ 14കാരനെ വീട്ടിലേക്ക് ക്ഷണിച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കുകയായിരുന്നു. രക്ഷിതാക്കള്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച ഉച്ചയോടെ അറസ്റ്റ് ചെയ്തു. നേരത്തെയും ഇയാള്‍ക്കെതിരേ സമാന പരാതി ഉയര്‍ന്നിരുന്നെങ്കിലും ഒതുക്കിതീര്‍ക്കുകയായിരുന്നു.

തിരൂരിൽ 59കാരിയെ പീഡിപ്പിച്ച കേസിൽ 38കാരന് ജീവപര്യന്തം

Sharing is caring!