പി ശശിക്കെതിരെ സി പി എമ്മിന് നൽകിയ പരാതി പുറത്തു വിട്ട് പി വി അൻവർ
മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎമ്മിന് നല്കിയ പരാതി പുറത്തു വിട്ട് പി വി അന്‍വര്‍ എംഎല്‍എ. രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി സര്‍ക്കാരിനെയും പാര്‍ട്ടിയേയും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് ശശിയുടെ കഴിവും ശേഷിയും ഉപയോഗിക്കാമെന്നാണ് ശശിയെ നിയമിക്കുമ്പോള്‍ പാര്‍ട്ടി നേതൃത്വം കരുതിയിട്ടുണ്ടാകുക. എന്നാല്‍ ആ രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ ശശി പരാജയപ്പെട്ടു എന്നു മാത്രമല്ല, സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് അന്‍വര്‍ ആരോപിച്ചു.
ഷാജന് സ്കറിയ കേസ്, സോളാര്‍ കേസ്, സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട വിവാദം, പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ആരോപണം, കോഴിക്കോട്ടെ വ്യാപാരിയുടെ കേസ്, രാഹുല്‍ ഗാന്ധിയുടെ കേസ്, പാര്‍ക്കിലെ മോഷണക്കേസ്, സാമ്പത്തിക തര്‍ക്കത്തിലെ മധ്യസ്ഥന്‍ എന്നീ കാര്യങ്ങളില്‍ പി ശശിയെ കുറ്റപ്പെടുത്തിയും അദ്ദേഹത്തിന്റെ ഇടപെടലുകളില്‍ സംശയവും ഉന്നയിച്ചാണ് അന്‍വര്‍ പരാതി നല്‍കിയിട്ടുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയതാല്‍പ്പര്യത്തോടൊപ്പം നില്ക്കുന്ന പൊലീസിലെ ഒരു വിഭാഗം ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്നാണ് പാര്‍ട്ടിയേയും സര്‍ക്കാരിനെയും പ്രയാസത്തിലാക്കുന്നതും, സാധാരണ ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റാനും ശ്രമിക്കുന്നത്. കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി സ്വര്‍ണം കടത്തുന്നവരെ പിടികൂടി പൊലീസിലെ ഒരു വിഭാഗം സ്വര്‍ണം അടിച്ചുമാറ്റുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി അറിയാതെ പോയി എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണ ഈ കൃത്യത്തിന് ഉണ്ടെന്നാണ് പറയപ്പെടുന്നത്. സുജിത് ദാസ് മൂന്നു വര്‍ഷം മലപ്പുറം എസ്പിയായിരിക്കെ 150 ഓളം കേസുകളാണ് ഇത്തരത്തില്‍ കൈകാര്യം ചെയ്തതെന്നും അന്‍വര്‍ കത്തില്‍ ആരോപിക്കുന്നു.
മുഖ്യമന്ത്രിയുടെ വിവാദ പരാമർശം, പി ആർ ഏജൻസിയുടെ ഇടപെടൽ ഗൗരവം കൂട്ടുന്നുവെന്ന് കുഞ്ഞാലിക്കുട്ടി
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]