മുഖ്യമന്ത്രിയുടെ വിവാദ പരാമർശം, പി ആർ ഏജൻസിയുടെ ഇടപെടൽ ​ഗൗരവം കൂട്ടുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രിയുടെ വിവാദ പരാമർശം, പി ആർ ഏജൻസിയുടെ ഇടപെടൽ ​ഗൗരവം കൂട്ടുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തിൽ പി.ആർ ഏജൻസിയെ പഴിചാരുന്നതിൽ കാര്യമില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ‘രാജ്യത്തെ തന്നെ വിഭജിക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവന, അത് മുഖ്യമന്ത്രിയുടെ പേരിൽ നൽകിയ പി.ആർ ഏജൻസി. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള പി ആർ ഏജൻസി വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചത് വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു’വെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.’

മുഖ്യമന്ത്രിക്ക് നാവുപിഴ വന്നതായിരുന്നുവെങ്കിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചാൽ പ്രശ്‌നം തീരുമായിരുന്നു. പക്ഷേ ഒരു പി.ആർ ഏജൻസി ചെയ്തതാണെന്നാണ് പറയുന്നത്. പി.ആർ ഏജൻസിയാണെന്ന് പറഞ്ഞ് മാറിനിന്നതുകൊണ്ടു കാര്യമില്ല, നടപടിയാണ് വേണ്ടത്. ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ? ഒരു ജനവിഭാഗത്തെ തീവ്രവാദികളാക്കാനുള്ള ശ്രമം നടക്കുകയാണല്ലോ. അത് കേരളത്തിൽ വിലപ്പോകില്ലെന്ന് വടകര തെരഞ്ഞെടുപ്പിൽ നാം കണ്ടതാണ്.’- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിരൂരിൽ 59കാരിയെ പീഡിപ്പിച്ച കേസിൽ 38കാരന് ജീവപര്യന്തം

Sharing is caring!